നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്കു കൂടി കോവിഡ്; 10472 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

  Covid 19 | സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്കു കൂടി കോവിഡ്; 10472 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

  രോഗം സ്ഥിരീകരിച്ച 952 പേരുടെ ഉറവിടം വ്യക്തമല്ല.

  COVID 19

  COVID 19

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് 11755 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 95918 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത്  95,918 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  24 മണിക്കൂറിൽ 66228 സാമ്പിൾ പരിശോധിച്ചു. 7570 പേർ രോഗമുക്തി നേടി.  10472 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.  രോഗം സ്ഥിരീകരിച്ച  952 പേരുടെ ഉറവിടം വ്യക്തമല്ല. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ നവംബർ മാസങ്ങൾ സംസ്ഥാനത്ത് kaവിഡ് വ്യാപനത്തെയും മരണനിരക്കിനെയും സംബന്ധിച്ച് നിർണ്ണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

   ടെസ്റ്റുകളുടെ എണ്ണം കൂട്ടി. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ നിൽക്കുന്നു. ഇത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കാണിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ പകർച്ച വ്യാധി ശക്തമായി തുടരുന്നു. രോഗവ്യാപനം ഉച്ഛസ്ഥായിയിലെത്തുന്നത് വൈകിപ്പിക്കാൻ കേരളത്തിന് സാധിച്ചു. രോഗവ്യാപന തോത് പിടിച്ചുനിർത്തിയതിലൂടെ അടിസ്ഥാന സൗകര്യമൊരുക്കാൻ സാധിച്ചു.


   മെയ് മാസത്തിൽ 0.77 ശതമാനമായിരുന്നു കേരളത്തിലെ മരണനിരക്ക്. ആഗസ്റ്റിലത് 0.45 ശതമാനവും സെപ്തംബറിൽ 0.37 ശതമാനവുമായി കുറഞ്ഞു. രണ്ട് ദിവസം മുൻപത്തെ കണക്ക് 0.22 മാത്രമായിരുന്നു. കേസുകൾ കൂടിയിട്ടും മരണനിരക്ക് ഉയരാത്തത് രോഗവ്യാപനം പരമാവധിയിലെത്താനെടുക്കുന്ന സമയം ദീർഘിപ്പിച്ചതും അതിനിടയിൽ ആരോഗ്യസംവിധാനം ശക്തമാക്കിയതും കൊണ്ടാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
   Published by:Aneesh Anirudhan
   First published:
   )}