കണ്ണൂരില്‍ 9 മാസത്തിന് ശേഷം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
- Published by:Arun krishna
- news18-malayalam
Last Updated:
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിനിടയിലാണ് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിയായ 86 വയസ്സുകാരന്റെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഈ മാസം 22ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഉണ്ടായിരുന്നുവെന്ന് ഡിഎംഒ ഡോ.നാരായണ നായിക്ക് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. ഒൻപതു മാസത്തിനു ശേഷമാണ് കണ്ണൂരിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിനിടയിലാണ് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.കണ്ണൂരിൽ ഇന്നലെ 3 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7 ആയി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളിലെത്തുന്ന രോഗികളെയും പരിശോധിക്കുന്നുണ്ട്. ആശുപത്രികളിലെ ബെഡുകളുടെ ലഭ്യത അടക്കം പരിശോധിച്ച് ഉറപ്പു വരുത്തി. 0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
advertisement
അതേസമയം സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. കുട്ടികളും ഗർഭിണികളും പ്രായമുള്ളവരും മാസ്ക് ധരിക്കണം. ആശുപത്രികളിൽ എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കണ്ണൂരില്‍ കോവിഡ് ബാധിതന്‍ മരിച്ച സംഭവത്തില്‍ മരണം കോവിഡ് തീവ്രത മൂലമല്ലെന്നും മറ്റു അസുഖങ്ങൾ ഉള്ളത് കാരണമാണ് മരണം സംഭവിക്കുന്നതെന്നും മന്ത്രി അറിയിച്ചു. വാക്സിനേഷനിലൂടെയും അല്ലാതെയും നേടിയെടുത്ത ആർജ്ജിത പ്രതിരോധശേഷി ജനങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ കണ്ടുവരുന്ന കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ് എന്നാല്‍ തീവ്രത കുറവുമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Location :
Kannur,Kannur,Kerala
First Published :
March 24, 2023 6:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കണ്ണൂരില്‍ 9 മാസത്തിന് ശേഷം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി


