തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിന് പിന്നാലെ ജില്ലാ ജയിലിലും കോവിഡ് പടരുന്നു; രോഗം സ്ഥിരീകരിച്ചത് 36 പേര്‍ക്ക്
- Published by:user_49
- news18-malayalam
Last Updated:
ജില്ലാ ജയിലിലെ 36 തടവുകാര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്
തിരുവനന്തപുരം: തലസ്ഥാനത്ത് കടുത്ത ആശങ്ക ഉയര്‍ത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിന് പിന്നാലെ തിരുവനന്തപുരം ജില്ലാ ജയിലിലും കോവിഡ് പടരുന്നു. ജില്ലാ ജയിലിലെ 36 തടവുകാര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 130 പേരെയാണ് ഇന്ന് പരിശോധിച്ചത്.
കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച സാഹചര്യത്തില്‍ മുഴുവന്‍ തടവുകാരെയും പരിശോധനയ്ക്ക് വിധേയരാക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
അതിനിടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഒന്‍പത് പേര്‍ക്കുകൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. നാല് ജീവനക്കാര്‍ക്കും അഞ്ച് തടവുകാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ വരെ 477 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഈ മാസം 11നാണ് സെന്‍ട്രല്‍ ജയിലില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് മുഴുവന്‍ തടവുകാരെയും പരിശോധയ്ക്ക് വിധേയരാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
advertisement
പൂജപ്പുര ജയിലില്‍ രോഗം ആദ്യം സ്ഥിരീകരിച്ച 72കാരനായ തടവുകാരന്‍ കഴിഞ്ഞദിവസം മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കിളിമാനൂര്‍ സ്വദേശിയായിരുന്നു ഇയാള്‍.
Location :
First Published :
August 18, 2020 5:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിന് പിന്നാലെ ജില്ലാ ജയിലിലും കോവിഡ് പടരുന്നു; രോഗം സ്ഥിരീകരിച്ചത് 36 പേര്‍ക്ക്