Covid third wave | ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം; ജനുവരിയില്‍ കേസുകള്‍ ഏറ്റവുമുയര്‍ന്ന നിരക്കിലാവും; മുന്നറിയിപ്പ്
- Published by:Karthika M
- news18-malayalam
Last Updated:
കഴിഞ്ഞയാഴ്ച മാത്രം രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ദ്ധനയാണുണ്ടായത്
ന്യൂഡല്‍ഹി: ഇന്ത്യില്‍ കോവിഡ് മൂന്നാം തരംഗം സ്ഥിരീകരിച്ച് കോവിഡ് വാക്‌സീന്‍ സാങ്കേതിക ഉപദേശകസമിതി. ജനുവരിയില്‍ തന്നെ കോവിഡ് കേസുകള്‍ ഏറ്റവുമുയര്‍ന്ന നിരക്കിലാകുമെന്നും സമിതി പറഞ്ഞു.
കഴിഞ്ഞയാഴ്ച മാത്രം രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ദ്ധനയാണുണ്ടായത്. ഇത് മൂന്നാംതരംഗത്തെ സൂചിപ്പിക്കുന്നത് തന്നെയാണെന്ന് കോവിഡ് വാക്‌സീന്‍ സാങ്കേതിക ഉപദേശകസമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ പറഞ്ഞു. രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ആശുപത്രികള്‍ നിറഞ്ഞു കവിയാന്‍ സാധ്യതയുണ്ടെന്നും ഡോ. എന്‍ കെ അറോറ കൂട്ടിച്ചേര്‍ത്തു.
പുതുതായി ഉണ്ടായ 50 ശതമാനം കേസുകള്‍ക്കും പിന്നില്‍ ഒമിക്രോണ്‍ വകഭേദമാണെന്നും ഒമിക്രോണ്‍ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണെന്നും ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് അദ്ദേഹം വ്യക്തമാക്കി.
advertisement
കോവിഡ് രണ്ടാംതരംഗത്തില്‍ ബഹുഭൂരിപക്ഷം പേരും ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ്. ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന സ്ഥിതിയുണ്ടായാല്‍ രണ്ടാം തരംഗത്തിലെ ദുരവസ്ഥ ആവര്‍ത്തിക്കുമോ എന്നതാണ് ആശങ്കയാകുന്നത്.
വാക്‌സീനെടുക്കാത്തവരായി ആരെങ്കിലുമുണ്ടെങ്കില്‍ എത്രയും പെട്ടന്ന തന്നെ വാക്‌സിന്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പകരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സ്വീകരിക്കണം.
Location :
First Published :
January 05, 2022 1:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid third wave | ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം; ജനുവരിയില്‍ കേസുകള്‍ ഏറ്റവുമുയര്‍ന്ന നിരക്കിലാവും; മുന്നറിയിപ്പ്


