Sputnik-V| റഷ്യൻ കോവിഡ് വാക്സിൻ സ്പുട്നിക്-5 ഇന്ത്യയിൽ; ക്ലിനിക്കൽ പരീക്ഷണം ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ട്

Last Updated:

കോവിഡ്19നെ പ്രതിരോധിക്കാൻ റഷ്യയുടെ സ്പുട്നിക് 5 വാക്സീൻ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ന്യൂഡൽഹി: കോവിഡ് വാക്സിനുകളുടെ ഗവേഷണവും പരീക്ഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. ഇതിനിടെ, റഷ്യയുടെ കോവിഡ് 19 വാക്സിനായ സപുട്നിക് 5 ഇന്ത്യയിൽ എത്തിയതായാണ് റിപ്പോർട്ട്. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കും. ഇന്ത്യയിൽ ഈ വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് ഡിസിജിഐയുടെ അനുമതി ലഭിച്ചിരിക്കുന്നത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ്.
കോവിഡ്19നെ പ്രതിരോധിക്കാൻ റഷ്യയുടെ സ്പുട്നിക് 5 വാക്സീൻ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 40,000 പേരെ ഉൾപ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായി ക്ലിനീക്കൽ നടത്തിയെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിൽ 20,000 പേർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകിയിട്ടുണ്ട്. 16,000ൽ അധികംപേർക്ക് ഒന്നും രണ്ടും ഡോസുകൾ നൽകിയിട്ടുണ്ട്.
advertisement
ട്രക്കിൽ നിന്ന് സ്പുട്നിക് 5 വാക്സിനുകളുടെ കണ്ടെയ്നർ ഇറക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ വ്യാജമല്ലെന്ന് റെഡ്ഡീസ് ലബോറട്ടറിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സ്പുട്നിക് 5 വാക്സിൻ ഇന്ത്യയിൽ എത്തിയെന്നാണ് സ്ഥിരീകരണം. മറ്റു വാക്സിൻ നിർമാതാക്കളായ ഫസൈർ, ബയോഎൻടെക് എന്നീ കമ്പനികൾ ഈയാഴ്ച അവരുടെ പരീക്ഷണത്തിന്റെ ഫലങ്ങൾ പുറത്തുവിട്ടിരുന്നു. ഇരു കമ്പനികളും 90 ശതമാനത്തിലധികം ഫലപ്രാപ്തി വാക്സിന് പറയുന്നുണ്ട്.
advertisement
ആഗസ്റ്റ് 11നാണ് കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യുന്ന ആദ്യ രാജ്യമായി റഷ്യമാറിയത്. സ്പുട്‌നിക് വാക്‌സിന് രണ്ട് ഡോസാണുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Sputnik-V| റഷ്യൻ കോവിഡ് വാക്സിൻ സ്പുട്നിക്-5 ഇന്ത്യയിൽ; ക്ലിനിക്കൽ പരീക്ഷണം ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ട്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement