Covid19| മാസ്ക് ഇല്ലെങ്കിൽ ഇനി 500 രൂപ പിഴ; കോവിഡ് നിയമ ലംഘനങ്ങളിൽ പിഴ കുത്തനെ കൂട്ടി
- Published by:Gowthamy GG
- news18-malayalam
Last Updated:
വിവാഹച്ചടങ്ങുകളിലെ നിയന്ത്രണങ്ങൾ ലംഘിച്ചാൽ 5,000 രൂപയാണ് പിഴ നൽകേണ്ടി വരുന്നത്. നേരത്തെ ഇത് 1000 രൂപയായിരുന്നു.
വിവാഹച്ചടങ്ങുകളിലെ നിയന്ത്രണങ്ങൾ ലംഘിച്ചാൽ 5,000 രൂപയാണ് പിഴ നൽകേണ്ടി വരുന്നത്. നേരത്തെ ഇത് 1000 രൂപയായിരുന്നു. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപ പിഴ ചുമത്തും. കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാല്‍ 3000 രൂപയാണ് പിഴ.
advertisement
സാമൂഹിക കൂട്ടായ്മകള്‍, ധര്‍ണ, റാലി എന്നിവയുടെ നിയന്ത്രണലംഘനം- 3000, ക്വാറന്റീന്‍ ലംഘനം 2000, കൂട്ടംചേര്‍ന്ന് നിന്നാല്‍ 5000, നിയന്ത്രിത മേഖലകളില്‍ കടകളോ ഓഫീസുകളോ തുറന്നാല്‍ 2000 ,ലോക്ഡൗണ്‍ ലംഘനത്തിന് 500 എന്നിങ്ങനെയാണ് പിഴ ഈടാക്കുക.
സര്‍ക്കാര്‍ നേരത്തേ പാസാക്കിയ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തിരിക്കുകയാണ്. പലയിടങ്ങളിലും ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാര്യമാക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പിഴത്തുക ഉയർത്തിക്കൊണ്ട് ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തിരിക്കുന്നത്.
Location :
First Published :
November 14, 2020 12:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid19| മാസ്ക് ഇല്ലെങ്കിൽ ഇനി 500 രൂപ പിഴ; കോവിഡ് നിയമ ലംഘനങ്ങളിൽ പിഴ കുത്തനെ കൂട്ടി