Covid19| കോവിഡ് പ്രതിരോധം പാളുന്നു; പൊതുഗതാഗതത്തിനുള്ള മാനദണ്ഡങ്ങൾ നടപ്പായില്ല
- Published by:Gowthamy GG
- news18-malayalam
Last Updated:
സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം വർദ്ധിച്ച സാഹചര്യത്തിലായിരുന്നു ഇത് തടയുന്നതിനായി പൊതുഗതാഗതത്തിനുള്ള ജില്ലാ ഭരണകൂടത്തിൻ്റെ മാർഗ നിർദേശങ്ങൾ.
കൊച്ചി: കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി എറണാകുളത്ത് പൊതുഗതാഗതത്തിന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച മാർഗ നിർദേശങ്ങൾ പൂർണ്ണമായും നടപ്പായില്ല. ബസുകളിലും ടാക്സികളിലും ഡ്രൈവറെയും യാത്രക്കാരെയും വേർതിരിയ്ക്കാനുള്ള മറ ഭൂരിഭാഗം വാഹനങ്ങളിലും ഇതുവരെയും വെച്ചിട്ടില്ല. മാർഗ നിർദ്ദേശങ്ങൾ പാലിയ്ക്കുന്നുണ്ടോയെന്ന പരിശോധനയും കാര്യക്ഷമമല്ല.
സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം വർദ്ധിച്ച സാഹചര്യത്തിലായിരുന്നു ഇത് തടയുന്നതിനായി പൊതുഗതാഗതത്തിനുള്ള ജില്ലാ ഭരണകൂടത്തിൻ്റെ മാർഗ നിർദേശങ്ങൾ. വാഹനത്തിലെ ഡ്രൈവറെയും യാത്രക്കാരെയും വേർതിരിയ്ക്കാൻ മറ വേണമെന്നിരിയ്ക്കെ കെ എസ് ആർ ടി സിയിലടക്കം ഭൂരിഭാഗം ബസുകളിലും ഇതില്ല.
ജീവനക്കാർക്ക് മാസ്ക് ഉണ്ട്. എന്നാൽ കൈയ്യുറയും ഫേസ് ഷീൽഡും ഇല്ല. നിയന്ത്രണങ്ങൾ ലംഘിച്ച് കൂടുതൽ യാത്രക്കാരെ വാഹനങ്ങളിൽ കയറ്റുന്നതും പതിവാണ്. ഓട്ടോകളിൽ മാത്രമാണ് കാര്യമായ രീതിയിൽ മറ ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിന് സംവിധാനങ്ങൾ ഇല്ലാത്തതിൻ്റെ ആശങ്ക യാത്രക്കാർക്കുമുണ്ട്
advertisement
[PHOTO]കേടായ ലിഫ്റ്റിൽ കുടുങ്ങിയത് നാല് ദിവസം; വയോധികരായ അമ്മയും മകളും ജീവൻ നിലനിർത്തിയത് മൂത്രം കുടിച്ച്
advertisement
[NEWS]
പൊതുഗതാഗതത്തിനുള്ള നിബന്ധനകള്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നടപ്പാക്കേണ്ടത് ഡിപ്പോ മാനേജര്‍മാരാണ്. പ്രൈവറ്റ് ബസ്, കാറുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയില്‍ ഇത് ഉറപ്പാക്കാന്‍ റീജീയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാർക്കാണ് ചുമതല.
മാർഗ നിർദേശങ്ങൾ ലംഘിച്ചാൽ ലൈസൻസ് വരെ റദ്ദാക്കാൻ പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും ചുമതലപ്പെടുത്തിയിരുന്നു. എങ്കിലും മാർഗ നിർദ്ദേശങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ വലിയ മാറ്റം ഉണ്ടായിട്ടില്ല.
Location :
First Published :
July 20, 2020 11:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid19| കോവിഡ് പ്രതിരോധം പാളുന്നു; പൊതുഗതാഗതത്തിനുള്ള മാനദണ്ഡങ്ങൾ നടപ്പായില്ല


