Viral Video| പിന്നിൽ വന്ന് മണം പിടിച്ച് കരടി; സെൽഫിയെടുത്ത് സ്ത്രീ: ശരിക്കും രോമാഞ്ചം വരും

Last Updated:

സ്ത്രീകള്‍ നടന്നു പോകുന്നതിനിടെയാണ് കരടി പിന്നിൽ നിന്ന് വന്നത്.

കരടിക്ക് മുന്നിൽപ്പെട്ട മല്ലന്റെയും മാതേവന്റെയും കഥ നമുക്കറിയാം. ചത്തതുപോലെ കിടന്ന് കരടിയെ പറ്റിക്കുകയായിരുന്നു എന്നാണ് കഥ. സമാനമായൊരു സംഭവം ഉണ്ടായിരിക്കുകയാണ് അങ്ങ് മെക്സിക്കോയിൽ. നടന്നു പോവുകയായിരുന്ന സ്ത്രീകളുടെ പിന്നിൽ കരടി വന്നു. എന്നാൽ മല്ലന്‍റെയും മാതേവന്റെയും കഥയിലേത് പോലെ ഇവർ ചത്തു കിടന്ന് പറ്റിച്ചൊന്നുമില്ല.
സ്ത്രീകള്‍ നടന്നു പോകുന്നതിനിടെയാണ് കരടി പിന്നിൽ നിന്ന് വന്നത്. അതിനു ശേഷം കരടി രണ്ടു കാലിൽ നിന്നുകൊണ്ട് സ്ത്രീകളിലൊരാളെ മണം പിടിച്ചു. ഈ അവസരം മുതലാക്കി സ്ത്രീ തൻറെ സ്മാർട്ട് ഫോണിൽ കരടിക്കൊപ്പം സെൽഫിയെടുക്കുകയാണ് ഉണ്ടായത്.
advertisement
[PHOTO]
ശരിക്കും രോമാഞ്ചം ഉണ്ടാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്ത്രീയുടെ അസാമാന്യ ധൈര്യത്തെ അഭിനന്ദിക്കാനും മറന്നില്ല. സംഭവത്തിന്റെ വിവിധ ആംഗിളുകളിൽ നിന്നുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
advertisement
മെക്‌സിക്കോയിലെ ചിപിങ്‌ഗേ ഇക്കോളജിക്കല്‍ പാര്‍ക്കിലാണ് സംഭവം. കരടി സ്ത്രീയുടെ അടുത്തെത്തിയപ്പോൾ അവിടെയുണ്ടായി കരടിയുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കേൾക്കാം.
അതേസമയം സ്ത്രീയുടെ കാലിലും തലയിലും മണപ്പിക്കുകയായിരുന്നു കരടി. അതിനു ശേഷം കാലിൽ പിടിച്ച് വലിക്കാൻ ശ്രമിക്കുന്നതും കാണാം. അപ്പോൾ സ്ത്രീ പ്രതിരോധിച്ചിട്ടുണ്ട്. ഇവർക്കൊപ്പമുളള മറ്റൊരു സ്ത്രീ അനങ്ങാതെ നിൽക്കുന്നതും കാണാം.
അതിനു ശേഷം കരടി അവിടെ നിന്ന് പോവുകയായിരുന്നു. അപ്പോഴേക്കും സ്ത്രീകൾക്കും ആശ്വാസമായി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video| പിന്നിൽ വന്ന് മണം പിടിച്ച് കരടി; സെൽഫിയെടുത്ത് സ്ത്രീ: ശരിക്കും രോമാഞ്ചം വരും
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement