advertisement

എന്‍ 95 മാസ്‌കിനടിയില്‍ മറ്റു മാസ്‌ക്കുകള്‍ ധരിക്കരുത്; എന്‍ 95 മാസ്‌ക് ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

Last Updated:

എന്‍ 95 മാസ്‌ക് ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍

ഡോ. അശ്വിനി ആര്‍ (ഇന്‍ഫോ ക്ലിനിക്)
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇരട്ടമാസ്‌ക് ഉപയോഗിക്കുന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു. കൂടുതല്‍ സുരക്ഷിതത്വത്തിനു വേണ്ടി എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുമ്പോള്‍ പത്ത് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
1. N95 മാസ്‌കിനടിയില്‍ മറ്റു മാസ്‌കുകള്‍ ഉപയോഗിക്കരുത്.
2. അവരവരുടെ മുഖത്തിന് പാകമല്ലാത്ത N95 മാസ്‌കുകള്‍ ഉപയോഗിക്കരുത്.
3. താടി രോമം ഉള്ളവരില്‍ ഇത് നല്‍കുന്ന സംരക്ഷണം അപൂര്‍ണമാണ്.
കാരണം N95 മാസ്‌ക് മുഖത്തോട് ചേര്‍ന്ന് സീല്‍ ചെയ്ത രീതിയില്‍ ആണ് ധരിക്കേണ്ടത്. എന്നാല്‍ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളു. ഇത് ഉറപ്പാക്കാന്‍ മാസ്‌കിന്റെ ഫിറ്റ് ടെസ്റ്റ് ചെയ്യണം. ഇതിനായി മാസ്‌ക് ധരിച്ച ശേഷം കൈപ്പത്തി മാസ്‌കിന്റെ വശങ്ങളില്‍ വച്ചു വായു ചോര്‍ന്നുപോകുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കുക.
advertisement
4. N95 മാസ്‌ക് കഴുകാന്‍ പാടില്ല
5. N95 മാസ്‌ക് വെയിലത്ത് ഉണക്കാന്‍ പാടില്ല
കാരണം N95 സ്രവകണികകളെ അരിച്ചു മാറ്റുന്ന വെറും അരിപ്പ പോലെ അല്ല പ്രവര്‍ത്തിക്കുന്നത്, ഇതിലെ പോളിപ്രോപിലിന്‍ പാളിയുടെ ഇലക്ട്രോസ്റ്റാറ്റിക് ചാര്‍ജ് ഫില്‍റ്ററേഷനില്‍ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. വെയിലും സോപ്പ് ലായനിയും ഈ ഇലക്ട്രോസ്റ്റാറ്റിക് ചാര്‍ജ് നഷ്ടപ്പെടുത്തും.
ലഭ്യതകുറവോ വിലക്കൂടുതലോ അലട്ടാത്ത ഉത്തമ സാഹചര്യങ്ങളില്‍ N95 മാസ്‌ക് ഒറ്റ തവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ക്ഷാമം നേരിടുന്ന പക്ഷം, അത്യാവശ്യമെങ്കില്‍, സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടു N95 മാസ്‌ക് പരിമിതമായി പുനരുപയോഗിക്കാന്‍ CDC മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
advertisement
എത്ര കുറഞ്ഞ സമയത്തേക്കാണ് ഓരോ ഉപയോഗമെങ്കില്‍ പോലും, ഒരു N95 മാസ്‌ക് പരമാവധി 5 തവണയേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതിനു ശേഷം ഉപയോഗിച്ചാല്‍ ഉദ്ദേശിക്കുന്ന സംരക്ഷണം ലഭിക്കില്ല. ഓരോ ഉപയോഗത്തിനും ഇടയില്‍ കുറഞ്ഞത് 72 മണിക്കൂര്‍ (3 ദിവസം) ഇടവേള വേണം. ഇതിനകം മാസ്‌കില്‍ വൈറസ് ഉണ്ടെങ്കില്‍ തന്നെ നശിച്ചു പോകും എന്ന അനുമാനത്തില്‍ ആണിത്.
ഇത്തരത്തില്‍ ഉപയോഗിക്കാന്‍ ഒരാളുടെ പക്കല്‍ കുറഞ്ഞത് 5 മാസ്‌കുകളും വായു സഞ്ചാരമുള്ള (ഒന്ന് മുതല്‍ അഞ്ചു വരെ ലേബല്‍ ചെയ്ത) 5 പേപ്പര്‍ ബാഗുകളും വേണം. ആദ്യത്തെ ദിവസം ഉപയോഗിച്ച മാസ്‌ക് ഒന്ന് എന്ന് ലേബല്‍ ചെയ്ത പേപ്പര്‍ ബാഗില്‍ നിക്ഷേപിക്കുക, രണ്ടാമത്തെ ദിവസത്തെ മാസ്‌ക് രണ്ട് എന്ന് ലേബല്‍ ചെയ്ത ബാഗില്‍, അങ്ങനെ അഞ്ചു ദിവസം തുടരാം. ആറാം ദിവസം ഒന്നാം നമ്പര്‍ ബാഗിലെ മാസ്‌ക് വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഒരോ മാസ്‌കും അഞ്ചു പ്രാവശ്യം ഉപയോഗിക്കുന്നത് വരെ ഇത് തുടരാം.
advertisement
6. അഴുക്ക് പുരണ്ടതോ രോഗിയുടെ രക്തമോ ശരീരസ്രവങ്ങളോ തെറിച്ചു വീണ മാസ്‌ക് പുനരുപയോഗിക്കാന്‍ പാടില്ല.
ഇത്തരത്തില്‍ മാസ്‌കിലേക്ക് ശരീരസ്രവങ്ങളോ രക്തമോ തെറിച്ചു വീഴുന്നത് തടയാന്‍ N95 മാസ്‌കിന് മേലെ ഫേസ് ഷീല്‍ഡ് ഉപയോഗിക്കാം. ഇതിനായി N95 മാസ്‌കിനു മുകളില്‍ സര്‍ജിക്കല്‍ /മെഡിക്കല്‍ മാസ്‌കും ഉപയോഗിക്കാറുണ്ടെങ്കിലും, ഇത് തെറ്റായ പ്രവണത ആണ്. കൂടുതല്‍ സംരക്ഷണം തരുന്നില്ല എന്ന് മാത്രമല്ല, ശ്വാസോച്ഛ്വാസം കൂടുതല്‍ പ്രയാസകരമാക്കുന്നു.
7. വീണ്ടും ഉപയോഗിക്കുമ്പോള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍, ആ മാസ്‌ക് പുനരുപയോഗം ചെയ്യരുത്.
advertisement
8. ഒരാള്‍ ഉപയോഗിച്ച മാസ്‌ക് മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല.
9. വാല്‍വുള്ള N95 മാസ്‌കുകള്‍ ഉപയോഗിക്കരുത്. ധരിക്കുന്ന ആള്‍ക്ക് രോഗം ഉണ്ടെങ്കില്‍ വാല്‍വിലൂടെ രോഗാണു അന്തരീക്ഷത്തിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ളതാണ് കാരണം.
10. വ്യാജമാസ്‌കുകള്‍ ധരിക്കരുത്. മാനദണ്ഡങ്ങള്‍ പാലിക്കുന്ന സര്‍ട്ടിഫൈഡ് മാസ്‌ക് മാത്രമേ ഉദ്ദേശിച്ച സുരക്ഷ നല്‍കുകയുള്ളു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
എന്‍ 95 മാസ്‌കിനടിയില്‍ മറ്റു മാസ്‌ക്കുകള്‍ ധരിക്കരുത്; എന്‍ 95 മാസ്‌ക് ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement