Covid Pill| ഒന്ന് വീതം രണ്ടു നേരം; ആദ്യ കോവിഡ് ഗുളിക Molnupiravir ന് യുകെയിൽ അനുമതി
- Published by:Naseeba TC
- news18-malayalam
Last Updated:
കോവിഡ് രോഗികൾക്ക് ദിവസം രണ്ട് നേരം ഗുളിക നൽകാനാണ് നിർദേശം
കോവിഡ് ചികിത്സയ്ക്ക് ആന്റിവൈറൽ ഗുളികകൾ (Covid Pill)നൽകാൻ അനുമതി നൽകി ബ്രിട്ടൻ(UK). അമേരിക്കൻ മോൾനുപിരവിർ (Molnupiravir)ആണ് കോവിഡ് രോഗികൾക്ക് നൽകുക. ഗുരുതരമായ കോവിഡ് രോഗികൾക്ക് ദിവസം രണ്ട് നേരം ഗുളിക നൽകാനാണ് ബ്രിട്ടിഷ് മെഡിസിൻസ് റഗുലേറ്റർ അനുമതി നൽകിയിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കോവിഡ് ചികിൽസയ്ക്കായി ആന്റി വൈറൽ ഗുളിക ഉപയോഗിക്കാൻ അനുമതി നൽകുന്നത്(First pill to treat Covid). ക്ലിനിക്കൽ പരീക്ഷണത്തിൽ ഇൻഫ്ലുവൻസ ചികിത്സയ്ക്കായി വികസിപ്പിച്ച ഗുളിക, കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനോ മരണപ്പെടാനോ ഉള്ള സാധ്യത പകുതിയായി കുറച്ചതായി കണ്ടെത്തി.
ദുർബലരും പ്രതിരോധശേഷി കുറഞ്ഞവരുമായവരിൽ ഈ ചികിത്സ നിർണായകയമായ മാറ്റമായിരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ചരിത്രപരമായ ദിനമാണിതെന്നും ആന്റിവൈറൽ ഗുളിക കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ മാറിയെന്നും പറഞ്ഞ അദ്ദേഹം ഇനി കോവിഡിനുള്ള മരുന്ന് വീട്ടിലേക്ക് എത്തിക്കാമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
Merck & Ridgeback’s Molnupiravir, an Oral COVID19 Antiviral Medicine, receives First Authorization in the World. pic.twitter.com/EjpDC8bION
— Prasar Bharati News Services पी.बी.एन.एस. (@PBNS_India) November 4, 2021
advertisement
രോഗത്തിന്റെ തുടക്കത്തിലേ ഈ ഗുളിക കഴിക്കുന്നതുമൂലം പലർക്കും ആശുപത്രിവാസവും ഒഴിവാക്കാനാകും. യുഎസ് കമ്പനികളായ മെർക്ക്, ഷാർപ്, ഡോം (MSD) ആണ് ഗുളിക വികസിപ്പിച്ചത്. കുത്തിവെപ്പിലൂടെയല്ലാതെ കോവിഡ് ചികിത്സയ്ക്കുള്ള ആദ്യ മരുന്ന് ആയാണ് മോൾനുപിരവിറിനെ വിശേഷിപ്പിക്കുന്നത്.
ഗുളികയുടെ 4,80,000 കോഴ്സുകൾക്കാണ് ബ്രിട്ടൻ ഓർഡർ നൽകിയിരിക്കുന്നത്. നവംബറിൽ തന്നെ ഇവ ബ്രിട്ടനിൽ വിതരണത്തിന് എത്തും. കോവിഡ് രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയാൽ അഞ്ചു ദിവസത്തിനുള്ളിൽ ഗുളിക കഴിച്ചു തുടങ്ങുന്നതാണു കൂടുതൽ ഫലപ്രദമെന്നാണ് ഗവേഷകർ പറയുന്നത്.
advertisement
ബ്രിട്ടനു പുറമേ അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും എംഎസ്ഡി കമ്പനിയുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്.
അതേസമയം, കേരളത്തില്‍ (Kerala) ഇന്നലെ 7545 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,56,811 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,744 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5067 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 473 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 74,552 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
Location :
First Published :
November 05, 2021 8:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Pill| ഒന്ന് വീതം രണ്ടു നേരം; ആദ്യ കോവിഡ് ഗുളിക Molnupiravir ന് യുകെയിൽ അനുമതി


