• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Omicron | ഒമൈക്രോൺ ഭീതി; സ്‌കൂളുകൾക്കും കോളേജുകൾക്കും പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക സർക്കാർ

Omicron | ഒമൈക്രോൺ ഭീതി; സ്‌കൂളുകൾക്കും കോളേജുകൾക്കും പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക സർക്കാർ

മെഡിക്കൽ, പാരാമെഡിക്കൽ തുടങ്ങി മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഉള്ള എല്ലാ വിദ്യാർത്ഥികളെയും എല്ലാ ദിവസവും കോവിഡ്-19 ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണം

 • Share this:
  ഒമൈക്രോൺ(Omicron) ഭീതിയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും പുതിയ മാർഗനിർദേശങ്ങൾ(Guidelines) പുറപ്പെടുവിച്ച് കർണാടക(Karnataka) സർക്കാർ. കർണാടകയിലെ ധാർവാഡിലെ മെഡിക്കൽ കോളേജ് COVID-19 ക്ലസ്റ്ററായി മാറിയിരുന്നു. ഇവിടെ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ 182ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനു ശേഷം കർണാടകയിൽ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും കർശനമാക്കിയാതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോൺഫറൻസുകൾ, സെമിനാറുകൾ, അക്കാദമിക് ഇവന്റുകൾ തുടങ്ങി എല്ലാ സാമൂഹിക സാംസ്കാരിക പരിപാടികളും രണ്ട് മാസത്തേക്ക് മാറ്റിവെക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

  ജനങ്ങൾ തിങ്ങി നിൽക്കുന്നത് കഴിവതും ഒഴിവാക്കാൻ നിർദേശമുണ്ട്. “വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോൺഫറൻസുകൾ, സെമിനാറുകൾ, അക്കാദമിക് ഇവന്റുകൾ മുതലായവ മാറ്റി വെക്കുകയോ അല്ലെങ്കിൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്. സാധ്യമാകുന്ന പരിപാടികളെല്ലാം മാറ്റിവെക്കണം. പകരം ഇത് ഹൈബ്രിഡ് മോഡിൽ നടത്താം. അതായത് കുറഞ്ഞ ആളുകൾ നേരിട്ട് പങ്കെടുത്തുകൊണ്ട് കൂടുതൽ ആളുകളെ വെർച്വൽ മോഡിലൂടെ പങ്കെടുപ്പിച്ചുകൊണ്ട് നടത്താവുന്നതാണ്. മെഡിക്കൽ, പാരാമെഡിക്കൽ തുടങ്ങി മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഉള്ള എല്ലാ വിദ്യാർത്ഥികളെയും എല്ലാ ദിവസവും കോവിഡ്-19 ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

  കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതായി ഔദ്യോഗിക പ്രസ്താവന സർക്കാർ പുറത്തു വിട്ടത്. മൈസൂരു, ബംഗളൂരു, ധാർവാഡ് എന്നിവിടങ്ങളിൽ അടുത്തിടെ കൊവിഡ്-19 ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനു ശേഷമാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത് എന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കോവിഡ്-19 മാർഗ്ഗനിർദ്ദേശം കർശനമാക്കാനും സംസ്ഥാന അതിർത്തികളിൽ, പ്രത്യേകിച്ച് കേരള-മഹാരാഷ്ട്ര അതിർത്തി ജില്ലകളിൽ ജാഗ്രത വർദ്ധിപ്പിക്കാനും ദേശീയ പാതകളിൽ നിയന്ത്രണം വർദ്ധിപ്പിക്കാനും ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു.

  Also Read-Covid 19 | ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ സ്വദേശിയ്ക്ക് കോവിഡ്; സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

  സർക്കാർ ഓഫീസുകൾ, മാളുകൾ, ഹോട്ടലുകൾ, സിനിമാശാലകൾ, മൃഗശാലകൾ, നീന്തൽക്കുളങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രണ്ടാം ഡോസ് വാക്സിനേഷൻ നിർബന്ധമാക്കുമെന്നും കർണാടക റവന്യൂ മന്ത്രി ആർ അശോക് മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് -19 ന്റെ പുതിയ വകഭേദമായ 'ഒമൈക്രോണിന്റെ' പശ്ചാത്തലത്തിൽ രോഗബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ആർടി-പിസിആർ ടെസ്റ്റ് നടത്തണമെന്നും കർണാടക സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.

  Also Read-Omicron | അതീവ ജാഗ്രതയില്‍ കേരളം :എല്ലാ മുന്‍ കരുതലും, ഒമിക്രോണ്‍ വകഭേദം കേരളത്തിലില്ല; മന്ത്രി വീണാ ജോര്‍ജ്

  കോവിഡ് 19ന്റെ വക ഭേദമായ ഒമൈക്രോൺ ഭീതിയിൽ കർണാടകയിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ക്വാറന്റൈനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഒപ്പം കോവിഡ് 19 ആർടി പിസിആർ ടെസ്റ്റ് സർക്കാർ നിർബന്ധിതമാക്കി. സർക്കാർ സ്‌കൂളുകൾക്കും കോളേജുകൾക്കും നൽകിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കപ്പെടണ്ടതുണ്ടെന്ന് സർക്കാർ അറിയിച്ചു. കോവിഡ് 19 വകഭേദമായ ഒമൈക്രോൺ പടർന്നു പിടിക്കാനുള്ള സാധ്യത കുറയ്ക്കുക എന്നതാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്നും നിർദേശങ്ങൾ പുറത്തിറക്കി കൊണ്ട് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
  Published by:Jayesh Krishnan
  First published: