കോവിഡ് പോരാളികളുടെ മക്കള്‍ക്ക് എം.ബി.ബി.എസ് പ്രവേശനത്തിൽ സംവരണം; സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
'കോവിഡ് പോരാളികളുടെ കുട്ടികൾ' എന്ന പുതിയ കാറ്റഗറിയിലാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട ജോലിക്കിടെ കോവിഡ് പിടിപെട്ടും അല്ലാതെയും മരിച്ചവരുടെ മക്കൾ സംവരണ പരിധിയിൽ വരും.
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമായ പോരാളുകളുടെ മക്കൾക്ക് എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിൽ സംവരണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. കേന്ദ്ര ക്വാട്ടയിൽ അഞ്ച് സീറ്റുകളാണ് കോവിഡ് പോരാളുകളുടെ മക്കൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്നത്. 2021-22 അധ്യായന വർഷത്തേക്കാണ് സംവരണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു.
'കോവിഡ് പോരാളികളുടെ കുട്ടികൾ' എന്ന പുതിയ കാറ്റഗറിയിലാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട ജോലിക്കിടെ കോവിഡ് പിടിപെട്ടും അല്ലാതെയും മരിച്ചവരുടെ മക്കൾ സംവരണ പരിധിയിൽ വരും. നീറ്റ് റാങ്ക് പ്രകാരമുള്ള ഓൺലൈൻ അപേക്ഷകൾ പരിഗണിച്ച് പ്രത്യേക മെഡിക്കൽ സമിതിയായിരിക്കും സംവരണം നിശ്ചയിക്കുക. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അപേക്ഷ സാക്ഷ്യപ്പെടുത്തണം.
advertisement
സ്വകാര്യ ആശുപത്രി ജീവനക്കാർ, വിരമിച്ചവർ, സന്നദ്ധപ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങളിലുള്ളവർ, കരാർ ജീവനക്കാർ, ദിവസവേതനക്കാർ, താൽക്കാലിക ജീവനക്കാർ, സംസ്ഥാനങ്ങൾ പുറംകരാർ ജോലിക്കെടുത്തവർ, സംസ്ഥാന-കേന്ദ്ര ആശുപത്രികൾ, കേന്ദ്ര-സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സ്വയംഭരണ ആശുപത്രികൾ, അഖിലേന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്), ദേശീയ പ്രാധാന്യമുള്ള മറ്റു സ്ഥാപനങ്ങൾ (ഐ.എൻ.ഐ), കേന്ദ്ര മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലെ ജീവനക്കാർ എന്നിവരും സംവരണത്തിന് അർഹരാണ്.
Location :
First Published :
November 20, 2020 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് പോരാളികളുടെ മക്കള്‍ക്ക് എം.ബി.ബി.എസ് പ്രവേശനത്തിൽ സംവരണം; സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ


