COVID 19 | വിശുദ്ധവാരം വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്നു സിറോ മലബാർ സഭ 

Last Updated:

ഈസ്റ്റർ രാത്രിയിൽ നടത്തേണ്ട ഉയിർപ്പു ചടങ്ങുകൾ ഒഴിവാക്കി. പകരം ഈസ്റ്റർ ദിവസം രാവിലെ കുർബാന അർപ്പിച്ചാൽ മതി

കൊച്ചി: കോവിഡ്  കാലത്തെ വിശുദ്ധവാര ചടങ്ങുകൾ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്ന് സിറോ മലബാർ സഭ. ഇത് സംബന്ധിച്ച് നിർദേശങ്ങളുമായി കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ സർക്കുലർ പുറത്തിറങ്ങി. മെത്രാൻമാരും വൈദികർക്കും അവരുടെ ചുമതലപ്പെട്ട പള്ളികളിൽ ചടങ്ങുകൾ അനുഷ്ടിക്കാം.
ഇത് കഴിവതും സമൂഹ മാധ്യമങ്ങൾ വഴി പ്രക്ഷേപണം ചെയ്യണം.  ഓശാന ദിവസം വിശ്വാസികൾക്കായി കുരുത്തോല വിതരണം നടത്തേണ്ടതില്ല. കുരുത്തോലകൾ കിട്ടാനുള്ള സാഹചര്യവും ഇപ്പോഴില്ലെന്നു സർക്കുലർ ചൂണ്ടിക്കാട്ടുന്നു.
പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ വേണ്ടെന്നും സർക്കുലർ പറയുന്നു. അന്നേ ദിവസം നടത്തേണ്ട അപ്പം മുറിക്കൽ ചടങ്ങ് വിശ്വാസികൾ വീടുകളിൽ നടത്തണം. എന്നാൽ അവിടെയും വലിയ കൂടിച്ചേരലുകൾ പാടില്ല.
BEST PERFORMING STORIES:62 കാരൻ ഹൃദയാഘാതം മൂലം മരിച്ചു; മദ്യം ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് [NEWS]രോഗ വിമുക്തരായ കോട്ടയത്തെ ദമ്പതികള്‍ ആശുപത്രി വിട്ടു [NEWS]ലോകത്തിലെ ആദ്യ കൊറോണ രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയോ? ആണെന്നും അല്ലെന്നും വാദം [PHOTO]
ദുഖഃവെള്ളിയാഴ്ച കുരിശിന്റെ വഴിയും കുരിശാരാധനയും നഗരപ്രദക്ഷിണവും നടത്തേണ്ടതില്ലെന്നും സർക്കുലർ പറയുന്നു. ഈസ്റ്റർ രാത്രിയിൽ നടത്തേണ്ട ഉയിർപ്പു ചടങ്ങുകൾ ഒഴിവാക്കി പകരം ഈസ്റ്റർ ദിവസം രാവിലെ കുർബാന അർപ്പിച്ചാൽ മതിയെന്നും സർക്കുലർ വ്യക്തമാക്കുന്നു.
advertisement
സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോവിഡ് രോഗവ്യാപനം തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഉത്തരവുകൾ അനുസരിക്കണമെന്നും കർദിനാൾ മാർ ജോർജജ് ആലഞ്ചേരിയുടെ സർക്കുലറിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | വിശുദ്ധവാരം വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്നു സിറോ മലബാർ സഭ 
Next Article
advertisement
വിവാഹമോചിതനായ മകനെ പാലില്‍ കുളിപ്പിച്ച് ശുദ്ധി വരുത്തി അമ്മ; കേക്ക് മുറിച്ച് ആഘോഷം
വിവാഹമോചിതനായ മകനെ പാലില്‍ കുളിപ്പിച്ച് ശുദ്ധി വരുത്തി അമ്മ; കേക്ക് മുറിച്ച് ആഘോഷം
  • വിവാഹമോചിതനായ യുവാവിന്റെ പാല്‍ അഭിഷേക വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി, 30 ലക്ഷത്തിലധികം ആളുകള്‍ കണ്ടു.

  • 120 ഗ്രാം സ്വര്‍ണ്ണവും 18 ലക്ഷം രൂപയും മുന്‍ ഭാര്യയ്ക്ക് തിരിച്ചു നല്‍കി, യുവാവ് സന്തോഷവാനായി.

  • വിവാഹമോചനം ആഘോഷിച്ച യുവാവിന്റെ വിഡിയോയ്ക്ക് നിരവധി പ്രതികരണങ്ങള്‍

View All
advertisement