Covid 19 | രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 50000ത്തില്‍ താഴെ; മരണസംഖ്യയും കുറയുന്നു

Last Updated:

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 979 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്

Representational photo.
Representational photo.
ന്യൂഡൽഹി: രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 46,148 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,02,79,331 ആയി. ഇതിൽ 2,93,09,607 പേർ രോഗമുക്തി നേടി. നിലവിൽ 5,72,994 പേരാണ് ചികിത്സയിൽ തുടരുന്നത്.
രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു നിൽക്കുന്നത് നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ ദിവസം മാത്രം 58,578 പേരാണ് കോവിഡ് മുക്തി നേടിയത്. നിലവിൽ 96.80% രാജ്യത്തെ രോഗമുക്തി നിരക്ക്.
മരണനിരക്കിലും മുൻദിവസങ്ങളെ അപേക്ഷിച്ച് കുറവ് വന്നിട്ടുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 979 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 3,96,730 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്.
advertisement
വാക്സിനേഷൻ നടപടികളും രാജ്യത്ത് സജീവമായി പുരോഗമിക്കുന്നുണ്ട്. ഇതിനിടെ പ്രതിദിന കോവിഡ് കണക്കിൽ മുന്നില്‍ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളം വാക്സിനേഷൻ മാർഗരേഖ പരിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 18 മുതൽ 45 വരെയുള്ള എല്ലാവർക്കും വാക്സീൻ നൽകാനാണ് പുതിയ തീരുമാനം. മുൻഗണന വിഭാഗം എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും വാക്സിൻ നൽകും.
18 വയസുമുതലുള്ളവർക്ക് വാക്‌സിനേഷനായി രജിസ്ട്രേഷൻ
നേരത്തെ ആരംഭിച്ചിരുന്നെങ്കിലും രോഗബാധിതർക്കും
മറ്റ് മുൻഗണനയുള്ളവർക്കും മാത്രമാണ് കുത്തിവെപ്പ്
നൽകിയിരുന്നത്. എന്നാൽ ഇനി മുൻഗണനാ വ്യത്യാസമില്ലാതെ
തന്നെ വാക്സിൻ ലഭിക്കും. 18 മുതലുള്ള എല്ലാവരെയും ഒരു
advertisement
ബ്ലോക്കായി നിശ്ചയിച്ച് കുത്തിവെപ്പ് നടത്താൻ ആരോഗ്യവകുപ്പ്
ഉത്തരവിറക്കി. കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയത്തിലെ
മാർഗനിർദ്ദേശമനുസരിച്ചാണ് തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 50000ത്തില്‍ താഴെ; മരണസംഖ്യയും കുറയുന്നു
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement