Covid 19 | 24 മണിക്കൂറിനിടെ 51,667 കോവിഡ് കേസുകൾ; ആശ്വാസം പകർന്ന് രോഗമുക്തി നിരക്ക് കൂടുന്നു

Last Updated:

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കഴി‍ഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 1329 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Masks_covid
Masks_covid
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കണക്കിൽ ആശ്വാസ ദിനങ്ങൾ. പ്രതിദിന കണക്കുകളിൽ രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിരിക്കുന്നതാണ് ആശ്വാസം നൽകുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ പുതിയതായി 51,667 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 64,527 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 3,01,34,445 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,91,28,267 പേർ രോഗമുക്തായിട്ടുണ്ട്. നിലവില്‍‌ 6,12,868 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. നിലവിൽ 96.66% ആണ് രോഗമുക്തി നിരക്ക്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കഴി‍ഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 1329 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർച്ചയായ അഞ്ചാം ദിനമാണ് ആയിരത്തി അഞ്ഞൂറിൽ താഴെ മരണങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് ഇതുവരെ 3,93,310 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 12,078 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 9844 കേസുകളുമായി മഹാരാഷ്ട്രയും ആറായിരത്തിലധികം കേസുകളുമായി തമിഴ്നാടാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്. അതേസമയം പ്രതിദിന മരണക്കണക്കിൽ മഹാരാഷ്ട്ര തന്നെയാണ് മുന്നിലുള്ളത്. കഴിഞ്ഞ ദിവസം മാത്രം 556 മരണങ്ങളാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്.
advertisement
വാക്സിനേഷൻ നടപടികളും രാജ്യത്തിൽ സജീവമായി നടക്കുന്നുണ്ട്. ഇതിനിടെ കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന് ഇന്ത്യയില്‍ ഉടന്‍ അനുമതി നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലെന്ന് സിഇഒ ആല്‍ബര്‍ട്ട് ബോര്‍ള അറിയിച്ചിട്ടുണ്ട്. യുഎസ്എ-ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്‌സ് വാര്‍ഷിക ഉച്ചക്കോടിയില്‍ സംസാരിക്കവെയാണ് ആല്‍ബര്‍ട്ട് ഇക്കാര്യം വ്യക്താമക്കിയത്. '' കോവിഡ് മൂലം ഇന്ത്യ കടുത്ത ദുരിതത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് 200 കോടി ഡോസ് വാക്‌സിന്‍ നല്‍കും. ഇതില്‍ 100 കോടി ഡോസ് ഈ വര്‍ഷം നല്‍കും. നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്'' എന്നായിരുന്നു വാക്കുകൾ.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | 24 മണിക്കൂറിനിടെ 51,667 കോവിഡ് കേസുകൾ; ആശ്വാസം പകർന്ന് രോഗമുക്തി നിരക്ക് കൂടുന്നു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement