ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയർത്തി കോവിഡ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 32,231 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ 291 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,20,39,644 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,13,55,993 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 5,21,808 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 1,61,843 പേര്‍ക്കാണ് ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. 6,05,30,435 പേര്‍ക്കാണ് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കി.
മാര്‍ച്ച് 28 വരെ 24,18,64,161 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളതെന്നും ഞായറാഴ്ച മാത്രം 9,13,319 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
നിയന്ത്രണങ്ങളുമായി മഹാരാഷ്ട്രമഹാരാഷ്ട്രയിലെ ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയാറാകാത്തപക്ഷം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച പദ്ധതി തയാറാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദേശം നൽകി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതില്‍ ഉദ്യോഗസ്ഥര്‍ ആശങ്ക രേഖപ്പെടുത്തി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ പങ്കുവച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടെ ആശുപത്രികളിലെ സൗകര്യങ്ങള്‍ തികയാതെ വരുന്ന സാഹചര്യവും ചര്‍ച്ചയായി. സെക്രട്ടേറിയറ്റിലേക്കും സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലേക്കും ജനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Also Read-
കോവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ രാത്രി കര്ഫ്യുകോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനം തയാറാകാത്തപക്ഷം ലോക്ക്ഡൗണിലേക്ക് തന്നെ നീങ്ങേണ്ടിവരുമെന്ന് യോഗത്തില്‍ ആരോഗ്യമന്ത്രി രാജേഷ് ടോപ്പേ പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 3.75 ലക്ഷം ഐസോലേഷന്‍ കിടക്കകളുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം) ഡോ. പ്രദീപ് വ്യാസ് യോഗത്തെ അറിയിച്ചു. ഇതില്‍ 1.07 ലക്ഷം കിടക്കകള്‍ നിറഞ്ഞു കഴിഞ്ഞു. 60,349 ഓക്‌സിജന്‍ കിടക്കകളില്‍ 12,701 എണ്ണത്തിലും നിലവില്‍ രോഗികളുണ്ട്. 1881 വെന്റിലേറ്ററുകള്‍ നിലവില്‍ സംസ്ഥാനത്ത് ലഭ്യമാണെന്നും 9030 എണ്ണത്തില്‍ കോവിഡ് രോഗികള്‍ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് വ്യാപനം തടയാന്‍ ഇന്നു മുതല്‍ മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ നിലവില്‍ വരികയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സ്ഥിതിയാണ്. ശനിയാഴ്ച മഹാരാഷ്ട്രയില്‍ 35,726 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തലസ്ഥാനമായ മുംബൈയില്‍ 6123 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് ശനിയാഴ്ച ആയിരുന്നു.
News Summary: India registered 68,020 fresh coronavirus cases in the past 24 hours, making it the biggest one-day surge since October, Union Health Ministry data indicated. This includes 291 deaths. The total number of active cases has risen by 35,498. The total number of Covid-19 cases in the country now stands at 1.2 crore with 1,61,843 deaths recorded till now since the outbreak hit India in January 2020.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.