Covid 19 | പ്രതിദിന കോവിഡ് കേസുകൾ ഒരുലക്ഷത്തിൽ താഴെ; രണ്ടുമാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്ക്

Last Updated:

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 2123 കോവിഡ് മരണങ്ങളാണ് രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിലായി സ്ഥിരീകരിച്ചത്.

covid 19
covid 19
ന്യൂഡൽഹി: രാജ്യത്ത് ആശ്വാസമേകി പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 86,498 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 63 ദിവസത്തിനിടെ ഇതാദ്യമായാണ് ഇത്രയും കുറവ് പ്രതിദിന കണക്ക് രേഖപ്പെടുത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 2,89,96,473 ആയിരിക്കുകയാണ്. ഇതിൽ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയ 1,82,282 പേർ ഉൾപ്പെടെ ആകെ 2,73,41,462 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് സജീവ കേസുകൾ 13,03,702 ആണ് രാജ്യത്തുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കഴിഞ്ഞ പതിനഞ്ച് ദിവസമായി കുറഞ്ഞു വരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 36,82,07,596 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്.
രോഗികളും ആക്ടിവ് കേസുകളും കുറഞ്ഞ് വരുന്നുണ്ടെങ്കിലും മരണസംഖ്യ ആയിരത്തിന് മുകളിൽ തന്നെയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 2123 കോവിഡ് മരണങ്ങളാണ് രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിലായി സ്ഥിരീകരിച്ചത്. ഇതുവരെ 3,51,309 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
advertisement
ഇതിനിടെ സൗജന്യ വാക്സിൻ ഉൾപ്പെടെ സുപ്രധാന വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു.  ജൂൺ 21 മുതൽ രാജ്യത്ത് സൗജന്യ വാക്സിൻ നിലവിൽ വരും. 18 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സ്വകാര്യ ആശുപത്രികൾക്കും സൗജന്യമായി വാക്സിൻ നൽകും.
സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന അമ്പത് ശതമാനം കൂടി കേന്ദ്രസർക്കാർ ഏറ്റെടുത്തു. ഇനി സംസ്ഥാനങ്ങൾക്ക് വാക്സിനു വേണ്ടി പണം മുടക്കേണ്ടി വരില്ല. വാക്സിന്റെ ചെലവ് പൂർണമായും കേന്ദ്രസർക്കാർ ആയിരിക്കും നിർവഹിക്കുക.
advertisement
സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 150 രൂപ വരെ സർവീസ് ചാർജ് ആയി ഈടാക്കാം.  വാക്സിനേഷൻ ചെലവ് പൂർണമായും കേന്ദ്ര സർക്കാർ വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവർക്കും കേന്ദ്രം സൗജന്യമായി വാക്സിൻ നൽകും. കൂടാതെ സ്വകാര്യ ആശുപത്രികളിലെ വാക്സിനുകളുടെ നിരക്ക് കുറച്ചു. 150 രൂപയ്ക്ക് വാക്സിൻ ലഭ്യമാകും.
വാക്സിനേഷൻ നടപടികളെ രാഷ്ട്രീയമായ വിലപേശലായി സംസ്ഥാനങ്ങൾ കാണരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്സിൻ ചെലവ് പൂർണമായും കേന്ദ്രം വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജൂൺ 21 മുതൽ കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്സിൻ നയം നിലവിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | പ്രതിദിന കോവിഡ് കേസുകൾ ഒരുലക്ഷത്തിൽ താഴെ; രണ്ടുമാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്ക്
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement