നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 in India| ആശങ്കയോടെ രാജ്യം; പ്രതിദിന കോവിഡ് കേസുകള്‍ 3.32 ലക്ഷം; 24 മണിക്കൂറിനിടെ മരണം 2263

  Covid 19 in India| ആശങ്കയോടെ രാജ്യം; പ്രതിദിന കോവിഡ് കേസുകള്‍ 3.32 ലക്ഷം; 24 മണിക്കൂറിനിടെ മരണം 2263

  ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകൾ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2263 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്.

   രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയര്‍ന്നു. മരണ സംഖ്യ 1,86,920 ആയി. നിലവില്‍ ഇന്ത്യയില്‍ 24,28,616 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,36,48,159 ആണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,835 ആയിരുന്നു. രാജ്യത്ത് 13,54,78,420 പേര്‍ ഇതുവരെ വാക്‌സിനേഷന്‍ സ്വീകരിച്ചു.

   കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 67,013 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയ്ക്ക് പുറമേ കേരള, തമിഴ്നാട്, ഡൽഹി, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മിക്ക ആശുപത്രികളും കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്നുണ്ട്.

   ഓക്സിജൻ ലഭിച്ചില്ല 25 കോവിഡ് രോഗികൾ പിടഞ്ഞുമരിച്ചു; 60 പേർ ഗുരുതരാവസ്ഥയിൽ

   ആവശ്യമായ ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഡൽഹി ഗംഗാ റാം ആശുപത്രിയിൽ 25 കോവിഡ് രോഗികൾ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് 25 രോഗികൾ മരിച്ചത്. രാവിലെ ആശുപത്രി അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, രാവിലെ എട്ടു മണിയോടെ നൽകിയ എസ് ഒ എസ് അലർട്ടിൽ ഇനി രണ്ടു മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമാണ് ഉള്ളതെന്നും അറുപതിൽ അധികം രോഗികൾ ഗുരുതരാവസ്ഥയിൽ ആണെന്നും വ്യക്തമാക്കിയിരുന്നു. ഏകദേശം രണ്ടു മണിക്കൂറിനുള്ളിൽ ഓക്സിജൻ ടാങ്കറുകൾ ആശുപത്രിയിൽ എത്തുകയും ചെയ്തു.

   ഗംഗാറാം ആശുപത്രിയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് അഞ്ഞൂറിലധികം കോവിഡ് രോഗികളാണ്. ഇതിൽ തന്നെ 142ലേറെ രോഗികൾ ഓക്സിജൻ ആവശ്യമുള്ള രോഗികളാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. ആശുപത്രിയിലെ ഓക്സിജൻ ക്ഷാമം കഴിഞ്ഞദിവസം രാത്രി തന്നെ ആശുപത്രി അധികൃതർ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എത്രയും വേഗം ഓക്സിജൻ എത്തിക്കണമെന്ന് സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം, നഗരത്തിലെ ചില ചെറിയ ആശുപത്രികളും ഓക്സിജൻ ക്ഷാമം അഭിമുഖീകരിക്കുകയാണ്.

   ഗുരുതരമായ കോവിഡ് 19 രോഗികളെ ചികിത്സിക്കുന്നവരിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ആശുപത്രികൾക്ക് ഓക്സിജൻ നൽകണമെന്ന് ഡൽഹി ഹൈക്കോടതി ബുധനാഴ്ച രാത്രി കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു.

   അതേസമയം, വെള്ളിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീ പിടിത്തത്തിൽ 13 രോഗികൾ വെന്തു മരിച്ചു. പൽഘാർ ജില്ലയിലെ വാശി വിഹാർ മുൻസിപ്പൽ പരിധിയിലുള്ള വിഹാറിലെ കോവിഡ് ആശുപത്രിയിലാണ് തീ പിടിത്തം ഉണ്ടായത്. വിഹാറിലെ വിജയ് വല്ലഭ് കോവിഡ് കെയർ ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ മൂന്നു മണിയോടു കൂടിയാണ് ആശുപത്രി ഐ സി യുവിൽ തീപിടുത്തം ഉണ്ടായത്.
   Published by:Rajesh V
   First published:
   )}