'സ്വകാര്യ ആശുപത്രികൾ സര്‍ക്കാരിന്റെ വിജ്ഞാപനം അനുസരിക്കണം'; ചികിത്സാ നിരക്കിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Last Updated:

രജിസ്‌ട്രേഷന്‍, കിടക്ക, നേഴ്‌സിങ് ചാര്‍ജ് തുടങ്ങിയവ അടക്കമുള്ളവ ഉള്‍പ്പെടെ 2645 രൂപ മാത്രമേ ജനറല്‍ വാര്‍ഡുകളില്‍ ഈടാക്കാവൂ എന്നായിരുന്നു സര്‍ക്കാരിന്റെ വിജ്ഞാപനം.

കൊച്ചി: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ ജനത്തെ കൊള്ളയടിക്കുന്ന പശ്ചാത്തലത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. ചികിത്സാ നിരക്ക് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്‍ഞാപനം സ്വകാര്യ ആശുപത്രികൾ അനുസരിക്കണം. ഇക്കാര്യം സർക്കാർ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രജിസ്‌ട്രേഷന്‍, കിടക്ക, നേഴ്‌സിങ് ചാര്‍ജ് തുടങ്ങിയവ അടക്കമുള്ളവ ഉള്‍പ്പെടെ 2645 രൂപ മാത്രമേ ജനറല്‍ വാര്‍ഡുകളില്‍ ഈടാക്കാവൂ എന്നായിരുന്നു സര്‍ക്കാരിന്റെ വിജ്ഞാപനം.
സ്വകാര്യ ആശുപത്രികള്‍ അമിത നിരക്കാണ് ഈടാക്കുന്നതെന്ന് വിഷയം പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു. കഞ്ഞിക്ക് 1353 രൂപയും പാരസെറ്റമോളിന് 25 രൂപയും വരെ ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഉണ്ടെന്നും ഇത് ബോധ്യമായതാണെന്നും കോടതി വ്യക്തമാത്തി. അമിത നിരക്ക് ഈടാക്കുന്നത് നീതികരിക്കാനാവുന്ന കാര്യമല്ലെന്ന് കോടതി പറഞ്ഞു. അതേസമയം സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ചെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
advertisement
കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ പിടിവാശി കാണിക്കരുതെന്നും ഇത് ലാഭമുണ്ടാക്കാനുള്ള സമയമല്ലെന്നും കോടതി പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്. രണ്ടുമൂന്ന് മാസമെങ്കിലും ഇതിനോട് സഹകരിച്ചേ പറ്റൂ. ഉത്തരവ് എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും എഫ്എല്‍ടിസികള്‍ക്കും ബാധകമാണെന്നും കോടതി പറഞ്ഞു. രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. നിരക്ക് ഏകീകരിച്ചുള്ള സര്‍ക്കാര്‍  വിജ്ഞാപനം ഇറക്കിയതിനെ കോടതി പ്രശംസിച്ചു.
advertisement
മഹാമാരിയുടെ സ്ഥിതി കണക്കിലെടുത്ത് ആശുപത്രികൾക്ക് വൈദ്യുതി, ജല നിരക്കുകളിൽ ഇളവുകൾ നൽകണോ എന്ന കാര്യം സർക്കാരിന് തീരുമാനിക്കാമെന്നും, ഇക്കാര്യമാവശ്യപ്പെട്ട് ആശുപത്രികൾക്ക് സർക്കാരിനെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
ജനറല്‍ വാര്‍ഡില്‍ രണ്ട് പിപിഇ കിറ്റ് മാത്രമേ ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐസിയുവില്‍ ആണെങ്കില്‍ അഞ്ച് പിപിഇ കിറ്റുകള്‍ വരെ ആകാമെന്നും സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ പരമാവധി വില്‍പന വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തിലുണ്ട്. സിടി സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാം. ഏതെങ്കിലും കാരണവശാല്‍ അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് നേരിട്ടോ ഇ-മെയില്‍ വഴിയോ പരാതി നല്‍കാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയില്‍നിന്ന് ഈടാക്കുമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
'സ്വകാര്യ ആശുപത്രികൾ സര്‍ക്കാരിന്റെ വിജ്ഞാപനം അനുസരിക്കണം'; ചികിത്സാ നിരക്കിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
Next Article
advertisement
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന്  പേരുള്ളതായി  കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement