'ഒരു കഞ്ഞിക്ക് 1353 രൂപ'; സ്വകാര്യ ആശുപത്രികളില്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കഞ്ഞിക്ക് 1353 രൂപയും പാരസെറ്റമോളിന് 25 രൂപയും വരെ ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഉണ്ടെന്നും ഇത് ബോധ്യമായതാണെന്നും കോടതി പറഞ്ഞു.
കൊച്ചി: കോവിഡ് ചികിത്സയ്ക്കായി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഈ സാഹചര്യത്തിലും സ്വകാര്യ ആശുപത്രികള്‍ അമിത നിരക്കാണ് ഈടാക്കുന്നതെന്ന് കോടതി പറഞ്ഞു. കഞ്ഞിക്ക് 1353 രൂപയും പാരസെറ്റമോളിന് 25 രൂപയും വരെ ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഉണ്ടെന്നും ഇത് ബോധ്യമായതാണെന്നും കോടതി പറഞ്ഞു.
സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. അമിത നിരക്ക് ഈടാക്കുന്നത് നീതികരിക്കാനാവുന്ന കാര്യമല്ലെന്ന് കോടതി പറഞ്ഞു. അതേസമയം സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ചെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഉള്‍പ്പെടുത്തിയായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക.
advertisement
ജനറല്‍ വാര്‍ഡിന് പരമാവധി പ്രതിദിനം 2645 രൂപ ഈടാക്കാവുന്നതാണ്. പിപിഇ കിറ്റുകള്‍ വിപണി വിലയ്ക്ക് ലഭ്യമാക്കണം. ഓക്സിമീറ്റര്‍ പോലെയുള്ള ഉപകരണങ്ങള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്. കോവിഡ് ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ ഡിഎംഒയെ അറിയിക്കാവുന്നതാണ്. അധിക നിരക്ക് ഈഈടാക്കുന്ന ആശുപത്രികള്‍ക്ക് അധിക തുകയുടെ പത്തിരട്ടി പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനായി അപ്പീല്‍ അതോറിറ്റിയെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. കോവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം അഭിനന്ദാര്‍ഹമാണെന്ന് കോടതി പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ ചികിത്സാ നിരക്ക് നിശ്ചയിക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
advertisement
സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഹൈക്കോടതി സ്വയമേധയ കേസെടുത്തിരുന്നു. സര്‍ക്കാരിനോട് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കോവിഡ് ചികിത്സ സാധ്യമല്ലെന്ന് സ്വകാര്യ ആശുപത്രികള്‍ കോടതിയെ അറിയിച്ചു. മൂന്ന് ഷിഫ്റ്റ് ആയാണ് നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്. എട്ടു മണിക്കൂറില്‍ കൂടുതല്‍ ഒരു പിപിഇ കിറ്റ് ധരിക്കാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചുവേണം വിധി പറയാന്‍ എന്ന് കോടതിയോട് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2021 4:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു കഞ്ഞിക്ക് 1353 രൂപ'; സ്വകാര്യ ആശുപത്രികളില്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം