• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Intermittent Fasting | ഇടയ്ക്കിടെയുളള ഉപവാസം കോവിഡ് സങ്കീര്‍ണതകള്‍ കുറയ്ക്കുമെന്ന് പഠനം

Intermittent Fasting | ഇടയ്ക്കിടെയുളള ഉപവാസം കോവിഡ് സങ്കീര്‍ണതകള്‍ കുറയ്ക്കുമെന്ന് പഠനം

പ്രമേഹവും ഹൃദ്രോഗവും പോലുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് ഇതിന് മുമ്പും പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

 • Last Updated :
 • Share this:
  ഇടയ്ക്കിടെയുള്ള ഉപവാസം ശീലമാക്കിയിട്ടുള്ള ആളുകളിൽ കോവിഡ് -19 (Covid-19) മൂലമുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് പുതിയ പഠനം. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് (Intermittent Fasting) എന്ന ഉപവാസരീതിയിലൂടെ പ്രമേഹവും (Sugar) ഹൃദ്രോഗവും പോലുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് ഇതിന് മുമ്പും പല പഠനങ്ങളും (diabetic) തെളിയിച്ചിട്ടുണ്ട്.

  ഇടയ്ക്കിടെയുളള ഉപവാസം കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും വൈറസ് ബാധിച്ചുള്ള മരണം ഇത്തരക്കാര്‍ക്ക് കുറവാണെന്നും പുതിയ പഠനം വ്യക്തമാക്കുന്നു. ബിഎംഡബ്ല്യൂ ന്യൂട്രീഷന്‍, പ്രിവന്‍ഷന്‍ & ഹെല്‍ത്ത് എന്ന മാസികയിലാണ് ഇതുസംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചത്.

  ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ശരീരത്തിലെ വീക്കം കുറയ്ക്കുമെന്നും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനം പറയുന്നു. വർഷങ്ങളായി ഉപവാസം ശീലമാക്കിയിട്ടുള്ള രോഗികള്‍ക്ക് കോവിഡ് സങ്കീര്‍ണതകള്‍ക്കെതിരെയുള്ള പ്രതിരോധത്തില്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നുണ്ടെന്ന് ഈ പഠനത്തിലൂടെ കണ്ടെത്തിയതായി യുഎസിലെ ഇന്റര്‍മൗണ്ടന്‍ ഹെല്‍ത്ത്കെയറിലെ കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ് ജനറ്റിക് എപ്പിഡെമിയോളജി ഡയറക്ടര്‍ ബെഞ്ചമിന്‍ ഹോണ്‍ പറഞ്ഞു.

  Also Read-110 രാജ്യങ്ങളിൽ കോവിഡ് കുതിച്ചുയരുന്നു; കൂടുതലും ഒമിക്രോൺ വകഭേദങ്ങൾ; മുന്നറിയിപ്പുമായി WHO

  2020 മാര്‍ച്ചിനും 2021 ഫെബ്രുവരിക്കും ഇടയില്‍ വാക്‌സിനുകള്‍ വ്യാപകമായി ലഭ്യമാകുന്നതിന് മുമ്പ് കോവിഡ് പോസിറ്റീവായ 205 രോഗികളെയാണ് ഗവേഷകര്‍ പഠനത്തിനായി തിരഞ്ഞെടുത്തത്. ഇവരില്‍ 73 പേര്‍ മാസത്തില്‍ ഒരിക്കലെങ്കിലും സ്ഥിരമായി ഉപവസിച്ചിരുന്നതായി പഠനം പറയുന്നു. സ്ഥിരമായി ഉപവാസം അനുഷ്ഠിക്കുന്നവരില്‍ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരും മരണപ്പെടുന്നവരും കുറവാണെന്നും ഗവേഷകര്‍ കണ്ടെത്തി.

  Also Read-ഇന്ത്യയിൽ നാല് കോടിയോളം പേർക്ക് ദീർഘകാല കോവിഡ്; രോഗലക്ഷണങ്ങൾ ഒരു വർഷത്തോളം തുടർന്നുവെന്ന് പഠനം

  'ഒരാള്‍ നെഗറ്റീവായതിന് ശേഷം ഉപവാസം എടുക്കുന്നത് കോവിഡ് സങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഹോണ്‍ പറയുന്നു. അതേസമയം, ഇടയ്ക്കിടെയുള്ള ഉപവാസം കോവിഡ് രോഗികളില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഹോണ്‍ പറഞ്ഞു.

  ഹൈപ്പര്‍ ഇന്‍ഫ്‌ലമേഷന്‍ അഥവാ ശരീരത്തിലെ നീർവീക്കം കോവിഡ്-19 ന്റെ അനന്തര ഫലങ്ങളിലൊന്നാണ്. എന്നാല്‍ ഉപവാസം എടുക്കുന്നതിലൂടെ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സാധിക്കുന്നുണ്ടെന്ന് പഠനം പറയുന്നു. കൂടാതെ, 12 മുതല്‍ 14 മണിക്കൂര്‍ ഉപവാസത്തിന് ശേഷം, ശരീരം രക്തത്തിലെ ഗ്ലൂക്കോസ് ഉപയോഗിക്കുന്നതിന് പകരം ലിനോലെയിക് ആസിഡ് ഉള്‍പ്പെടെയുള്ള കീറ്റോണുകളിലേക്ക് മാറാനും ഉപവാസം കാരണമാകുന്നുണ്ട്. ഇതിലൂടെ കോവിഡ് വൈറസിന്റെ ഉപരിതലത്തില്‍ ഈ ലിനോലെയിക് ആസിഡ് നിറയുകയും ഇത് മറ്റ് കോശങ്ങളിലേയ്ക്ക് കോവിഡ് വൈറസ് പടരുന്നത് തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

  രോഗബാധിതമായ കോശങ്ങളെ നശിപ്പിക്കാനും റീസൈക്കിള്‍ ചെയ്യാനും ശരീരത്തെ സഹായിക്കുന്ന ശരീരത്തിന്റെ റീസൈക്ലിംഗ് സിസ്റ്റമായ ഓട്ടോഫാഗിയ്ക്ക് ഉത്തേജനം നൽകാനും ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് സഹായിക്കുമെന്നത് മറ്റൊരു നേട്ടമാണെന്ന് ഹോണ്‍ കൂട്ടിച്ചേര്‍ത്തു.

  പതിറ്റാണ്ടുകളായി ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് അനുഷ്ഠിക്കുന്നവരില്‍ നിന്നാണ് ഈ ഫലങ്ങള്‍ കണ്ടെത്തിയത്. അതിനാല്‍, ഈ രീതി പിന്‍തുടരാന്‍ ആഗ്രഹിക്കുന്നവര്‍, പ്രത്യേകിച്ച് പ്രായമായവരോ ഗര്‍ഭിണികളോ പ്രമേഹം, ഹൃദ്രോഗം വൃക്ക രോഗം
  പോലുള്ള രോഗാവസ്ഥയിലുള്ളവരാണെങ്കില്‍ ആദ്യം നിങ്ങളുടെ ഡോക്ടറെ സമീപിക്കണമെന്നും ഹോണ്‍ വ്യക്തമാക്കി. അതേസമയം, ഈ ഉപവാസരീതി കോവിഡ് വാക്‌സിനേഷന് പകരമായി കാണരുതെന്നും ഗവേഷകര്‍ ഊന്നിപ്പറഞ്ഞു.
  Published by:Naseeba TC
  First published: