മാസ്ക്ക് ധരിക്കാത്തതിനുള്ള പിഴ നാലിലൊന്നാക്കി കർണാടക സർക്കാർ; നടപടി ശക്തമായ പ്രതിഷേധത്തേത്തുടർന്ന്

Last Updated:

പല സ്ഥലങ്ങളിലും പൊലീസുകാർ പൊതുജനങ്ങളെ കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇതോടെയാണ് വൻതുക പിഴയായി ഈടാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായത്

ബെംഗളൂരു: ശക്തമായ പ്രതിഷേധത്തെ തുടർന്ന് മാസ്ക്ക് ധരിക്കാത്തതിനുള്ള പിഴ വെട്ടിക്കുറക്കാൻ കർണാടക സർക്കാ തീരുമാനിച്ചു. നാലിലൊന്നായാണ് പിഴത്തുക വെട്ടിക്കുറച്ചത്. നഗരങ്ങളിലും ഗ്രാമങ്ങളിലും പിഴത്തുക വെട്ടിക്കുറയ്ക്കും. നഗരങ്ങളിൽ ആയിരം രൂപയായിരുന്നത് 250 രൂപയായും ഗ്രാമങ്ങളിൽ 500 രൂപയായിരുന്നത് 100 രൂപയായും കുറയ്ക്കാനാണ് യെദ്യൂരപ്പ സർക്കാർ തീരുമാനിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് മാസ്ക്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും കർണാടക സർക്കാർ വൻ തുക പിഴ ഈടാക്കാൻ തുടങ്ങിയത്. എന്നാൽ ഇതിനെതിരെ വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും രംഗത്തെത്തി. ഇതോടെയാണ് പിഴത്തുക കുറയക്കാൻ സർക്കാർ തീരുമാനിച്ചത്.
ബെംഗളൂരുവിൽ കോവിഡ് മാനദണ്ഡം ലംഘിക്കുന്നവർക്ക് പിഴ ഈടാക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്, പിഴ ഈടാക്കാൻ പോലീസിനും അധികാരം നൽകിയിട്ടുമുണ്ട്. ഇതനുസരിച്ച്, പോലീസ് പിഴ ഈടാക്കാൻ തുടങ്ങി. ഇതോടെ പല സ്ഥലങ്ങളിലും പൊലീസുകാർ പൊതുജനങ്ങളെ കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇതോടെയാണ് വൻതുക പിഴയായി ഈടാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായത്.
advertisement
കോവിഡ് -19 ആദ്യമായി കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതുമുതൽ, അത് ഉൾക്കൊള്ളാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞു. വാക്‌സിൻ ഇല്ലാത്തതിനാൽ ഫെയ്‌സ് മാസ്കുകൾ ധരിക്കുന്നത് നിർബന്ധമാക്കുന്നതും ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും അനിവാര്യമാണ്, 'യെദ്യൂരപ്പ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ ജീവിതവും ഉപജീവനവും സന്തുലിതമാക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. സ്വമേധയാ മാസ്ക് ധരിക്കാനും ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും സർക്കാരുമായി സഹകരിക്കാനും അഭ്യർത്ഥിക്കുന്നു, 'യെദ്യൂരപ്പ പറഞ്ഞു.
advertisement
നിലവിൽ ദിനംപ്രതി 8000ൽ ഏറെ കോവിഡ് കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
മാസ്ക്ക് ധരിക്കാത്തതിനുള്ള പിഴ നാലിലൊന്നാക്കി കർണാടക സർക്കാർ; നടപടി ശക്തമായ പ്രതിഷേധത്തേത്തുടർന്ന്
Next Article
advertisement
'ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല':മന്ത്രി വീണാ ജോര്‍ജ്
'ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല':മന്ത്രി വീണാ ജോര്‍ജ്
  • ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകളും കേരളത്തിൽ വിതരണം നിര്‍ത്തിവെച്ചു.

  • Respifresh TR, 60ml syrup, Batch. No. R01GL2523 ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍.

  • അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി.

View All
advertisement