Covid 19 | നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക; വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് പരിശോധന; 10 ദിവസം ക്വാറന്റൈന്‍

Last Updated:

വിദേശരാജ്യങ്ങളില്‍ ഒമൈക്രോണ്‍ പടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ണാടക കടുപ്പിക്കുന്നത്.

Covid 19
Covid 19
ബെംഗളൂരു: വിദേശത്ത് നിന്ന് കര്‍ണാടകയിലെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന(Covid Test) കര്‍ശനമാക്കി. പത്തുദിവസത്തെ ക്വാറന്റൈന്‍(Quarantine) നിര്‍ബന്ധമാക്കി. നവംബര്‍ ഒന്നു മുതല്‍ വിദേശത്ത് നിന്നെത്തിയവരെ എല്ലാം വീണ്ടും പരിശോധിക്കും. വിദേശരാജ്യങ്ങളില്‍ ഒമൈക്രോണ്‍(Omicron) പടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ണാടക കടുപ്പിക്കുന്നത്.
അതേസമയം കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് പരിശോധന കര്‍ണാടക കര്‍ശനമാക്കിയിരുന്നു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
കൊവിഡില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം. കോളേജുകളില്‍ കൂട്ടംകൂടുന്നതിനും പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Omicron|ഒമൈക്രോൺ ഭീതിയിൽ കൂടുതൽ രാജ്യങ്ങൾ; 5 രാജ്യങ്ങളിൽ കൂടി വൈറസ് സ്ഥിരീകരിച്ചു
കൊറോണ വൈറസിന്റെ( CoronaVirus) പുതിയ വകഭേദമായ ഒമൈക്രോൺ (Omicron)ഭീതിയിൽ കൂടുതൽ രാജ്യങ്ങൾ. അഞ്ച് രാജ്യങ്ങളിൽകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇസ്രായേൽ അതിർത്തി അടച്ചു. ബ്രിട്ടൻ (UK)വിദേശ യാത്രികർക്ക് നിയന്ത്രണം ഏർപ്പെടുത്തി.
advertisement
യുകെയിൽ രണ്ട് പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് രാജ്യത്ത് എത്തിയവരാണിത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ജർമ്മനിയിലും ഇറ്റലിയിലും എത്തിയ ഒരോരുത്തർക്കും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ആംസ്റ്റർഡാമിൽ എത്തിയ 61 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇവരിൽ ഒമൈക്രോൺ വകഭേദം ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടി വിമാനത്താവളത്തിന് സമീപം തന്നെ ക്വാറന്റീനിൽ ആക്കി. ഒമൈക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇസ്രായേൽ എല്ലാ അതിർത്തികളും അടച്ചു. യുകെയിലേക്ക് വരുന്ന എല്ലാവർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു.
advertisement
പൊതുസ്ഥലങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കും. രാജ്യാന്തര യാത്രകൾ നടത്തുന്നവർ സ്വയം ക്വാറന്റീനിൽ പോയ ശേഷം രണ്ടാം ദിവസം കോവിഡ് പരിശോധന നടത്തണം. ക്രിസ്മസ് ഉൾപ്പെടെ അടുത്ത സാഹചര്യത്തിൽ കർശന നിയന്ത്രണം ആലോചിച്ചിട്ടില്ലെന്നും ബോറിസ് ജോൺസൻ പറഞ്ഞു.
ആഫ്രിക്കയിലെ ബോട്സ്വാനയിൽ കണ്ടെത്തിയ B.1.1529 എന്ന ഒമൈക്രോൺ വേഗത്തിൽ പടരുന്നതും പ്രതിരോധ സംവിധാനത്തെ തരണം ചെയ്യാൻ ശേഷിയുള്ളതുമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
advertisement
കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടൻ, സിംഗപ്പുർ, ചൈന, ബ്രസീൽ, ബംഗ്ളാദേശ്, മൗറീഷ്യസ്, സിംബാബ്വെ, ന്യൂസീലൻഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സർവീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.
ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലം, മാസ്ക് തുടങ്ങിയ  മുൻകരുതലുകൾ തുടരണമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. രാജ്യത്തെ വാക്‌സിനേഷൻ പുരോഗതി വിലയിരുത്തിയ യോഗം,  വാക്സിനേഷനിൽ ചില സംസ്ഥാനങ്ങളുടെ ജാഗ്രതക്കുറവും ചർച്ച ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക; വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് പരിശോധന; 10 ദിവസം ക്വാറന്റൈന്‍
Next Article
advertisement
എൻജിനീയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു
എൻജിനീയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു
  • ആലപ്പുഴ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ബസ് നന്നാക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു.

  • കട്ടച്ചിറ സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്; ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റു.

  • വൈകിട്ട് 6:30-ന് ബസിൽ പൊട്ടിത്തെറി; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

View All
advertisement