Covid 19 | കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകള്‍ കൂടുന്നു; ഒരുമാസത്തെ കണക്കുമായി ആരോഗ്യമന്ത്രാലയം
- Published by:Asha Sulfiker
- news18-malayalam
Last Updated:
രാജ്യജനസംഖ്യയുടെ വലിയൊരു ഭാഗവും ഇപ്പോഴും കോവിഡ് വ്യാപന ഭീഷണിയുള്ളവരാണെന്നാണ് നീതി ആയോഗ് (ആരോഗ്യം) അംഗം വികെ പോൾ പറയുന്നത്. കോവിഡ് 19 നാഷണൽ ടാസ്ക് ഫോഴ്സ് അധ്യക്ഷൻ കൂടിയാണ് പോൾ.
ന്യൂഡൽഹി: ഒക്ടോബർ 3 മുതൽ നവംബർ മൂന്ന് വരെയുള്ള ഒരുമാസ കാലയളവിൽ കേരളം അടക്കം നാല് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ വർധനവ്. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് പുറമെ ഡൽഹി, പശ്ചിമ ബംഗാൾ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളാണ് ഈ കാലയളവിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി കോവിഡ് കേസുകള്‍ കൂടി വരികയാണ്. കോവിഡ് പ്രതിദിനകണക്കിൽ രാജ്യത്ത് മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നു കൂടിയാണ് കേരളം.
അതേസമയം നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്ര, കർണാടക,തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായെന്നും ആരോഗ്യമന്ത്രാലയം കണക്കുകൾ ചൂണ്ടിക്കാട്ടി അറിയിച്ചു. ദേശീയ തലത്തിൽ കോവിഡ് പ്രതിദിനകണക്കിലും മരണനിരക്കിലും കുറവ് രേഖപ്പെടുത്തിയ ഒരുമാസം കൂടിയാണ് കടന്നു പോയതെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.
രോഗപരിശോധനകളുടെ എണ്ണം കൂട്ടിയെന്ന കാര്യവും ആരോഗ്യ സെക്രട്ടറി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഇതുവരെ പതിനൊന്ന് കോടിയിലധികം കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്കും ദിനംതോറും കുറഞ്ഞുവരികയാണ്. നിലവിൽ 3.7% ആണ് പ്രതിദിന പൊസിറ്റിവിറ്റി നിരക്കെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി.
advertisement
ALSO READ: US Election 2020| ജോ ബൈഡന് മുൻതൂക്കം; ഫ്ളോറിഡയിലും ഒഹിയോയിലും ട്രംപിന് ലീഡ്[NEWS]Arnab Goswami Arrested | ആത്മഹത്യാപ്രേരണക്കേസ്: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റിൽ
[NEWS]Bineesh Kodiyeri| ബിനീഷ് കോടിയേരിയുടെ വീട് ഉൾപ്പെടെ ആറിടങ്ങളിൽ ഇഡിയുടെ റെയ്ഡ്; ഒപ്പം സിആർപിഎഫും കർണാടക പൊലീസും[NEWS]
അതേസമയം രാജ്യജനസംഖ്യയുടെ വലിയൊരു ഭാഗവും ഇപ്പോഴും കോവിഡ് വ്യാപന ഭീഷണിയുള്ളവരാണെന്നാണ് നീതി ആയോഗ് (ആരോഗ്യം) അംഗം വികെ പോൾ പറയുന്നത്. കോവിഡ് 19 നാഷണൽ ടാസ്ക് ഫോഴ്സ് അധ്യക്ഷൻ കൂടിയാണ് പോൾ. കോവിഡ് സുരക്ഷാ നിർദേശങ്ങൾ കൃത്യമായി തന്നെ പാലിക്കണമെന്നും ചെറിയ രോഗലക്ഷണങ്ങൾ കണ്ടാൽ പോലും പരിശോധനയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
'വലിയ പരിധി വരെ അണുബാധയ്ക്ക് സാധ്യതയുള്ളവരാണ് നമ്മൾ. അമേരിക്കയിലെയും യൂറോപ്പിലെയും സ്ഥിതിഗതികള്‍ ഇതാണ് സൂചിപ്പിക്കുന്നത്. വൈറസിന്‍റെ രീതി എന്താണെന്ന് കൃത്യമായി ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ മഹാമാരിക്കെതിരായ പോരാട്ടത്തിൽ നമ്മളിതുവരെ കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കേണ്ട ആവശ്യമുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
'കോവിഡ് 19ന്‍റെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അപ്പോൾ തന്നെ പരിശോധനയ്ക്ക് വിധേയരാകാൻ ഞാൻ അഭ്യർഥിക്കുകയാണ്. രോഗം സ്ഥിരീകരിച്ചാൽ രോഗമുക്തി നേടാനാകുമെന്ന് തെളിഞ്ഞതാണ്. കിടക്കൾ ലഭ്യമാണ്. പരിശോധന സംവിധാനങ്ങളും ഉണ്ട്. നിങ്ങളുമായി സമ്പർക്കത്തിൽ വന്ന ആളുകൾ എട്ട്-പത്ത് ദിവസം സെൽഫ് ക്വറന്‍റീൻ ചെയ്താൽ മറ്റുള്ളവരിലേക്ക് അസുഖം പകരുകയും ഇല്ല' പോൾ വ്യക്തമാക്കി.
advertisement
നിലവിലെ സാഹചര്യത്തിൽ ചെറിയ ജലദോഷം,ചുമ, തൊണ്ട വേദന എന്നിവ പോലും കോവിഡ് ആകാൻ സാധ്യതയുണ്ട് മറിച്ചല്ലെന്ന് തെളിയുന്ന വരെ. ചിലപ്പോൾ മറ്റ് തരത്തിലുള്ള പനിയാകാം എന്നാൽ ഒരു പൊസിറ്റീവ് കേസെങ്കിലും നമ്മൾ കാണാതെ പോയാൽ അത് ചിലപ്പോൾ ആയിരക്കണക്കിന് കേസുകളിലേക്ക് നയിച്ചേക്കാം എന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,254 കോവിഡ് കേസുകൾ ആണ് സ്ഥിരീകരിച്ചത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 83,13,877 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
advertisement

Location :
First Published :
November 04, 2020 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകള്‍ കൂടുന്നു; ഒരുമാസത്തെ കണക്കുമായി ആരോഗ്യമന്ത്രാലയം