US Election 2020| ജോ ബൈഡന് മുൻതൂക്കം; ഫ്ളോറിഡയിലും ഒഹിയോയിലും ട്രംപിന് ലീഡ്
- Published by:Rajesh V
- news18-malayalam
Last Updated:
അമേരിക്കയ്ക്ക് പുതിയ പ്രസിഡന്റ് ഉണ്ടാകുമോ അതോ ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിലെത്തുമോയെന്നറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി
വാഷിങ്ടൺ: യുഎസ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഈ ഘട്ടത്തിൽ നേരിയ മുൻതൂക്കം ഡെമാക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡനുണ്ട്. ഇന്ത്യൻ സമയം രാവിലെ 10.40 വരെയുള്ള ഫലമനുസരിച്ച് ജോ ബൈഡന് 205 ഇലക്ടറൽ വോട്ടുകളും ഡൊണാൾഡ് ട്രംപിന് 132 ഇലക്ടറൽ വോട്ടുകളുമാണ് കിട്ടിയിട്ടുള്ളത്. 270 വോട്ടുകളാണ് ജയിക്കാനായി വേണ്ടത്.
അമേരിക്കയ്ക്ക് പുതിയ പ്രസിഡന്റ് ഉണ്ടാകുമോ അതോ ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിലെത്തുമോയെന്നറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പോസ്റ്റല്‍ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാല്‍ വോട്ടെണ്ണല്‍ നീളാനുള്ള സാധ്യതയാണ് കാണുന്നത്. 10.2 കോടി ജനങ്ങളാണ് തെരഞ്ഞെടുപ്പ് ദിവസമായ നവംബര്‍ മൂന്നിന് മുന്‍പ് തന്നെ വോട്ടുചെയ്തത്. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടന്നു.
advertisement
ALSO READ: യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് കോവിഡ് വാക്സിൻ സ്വീകരിച്ചു; എല്ലാവരുടെയും അസുഖം ഭേദമാകട്ടെ എന്ന് ആശംസ[NEWS]ബാണാസുര മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മരിച്ചത് തമിഴ്നാട് സ്വദേശി വേൽമുരുകനെന്ന് പൊലീസ് സ്ഥിരീകരിച്ചു
[NEWS]IPL 2020 SRH vs MI| ഹൈദരാബാദും പ്ലേഓഫിലേക്ക്; മുംബൈക്കെതിരെ പത്ത് വിക്കറ്റ് ജയം[NEWS]
WE ARE LOOKING REALLY GOOD ALL OVER THE COUNTRY. THANK YOU!
— Donald J. Trump (@realDonaldTrump) November 3, 2020
advertisement

2016 നവംബറിൽ ട്രംപ് 306 ഇലക്ട്രൽ കോളേജ് വോട്ടുകൾ നേടിയാണ് അധികാരത്തിലെത്തിയത്. അന്ന് മുൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്‍റണ്, റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്ന ട്രംപിനേക്കാൾ കൂടുതൽ വോട്ട് ലഭിച്ചിരുന്നു. എന്നാൽ വിജയം ട്രംപിനായിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ ലഭിക്കുന്നയാളല്ല ജയിക്കുക, മറിച്ച് ഇലക്ട്രൽ കോളേജുകളിൽ ആധിപത്യം ലഭിക്കുന്നയാളാകും വൈറ്റ് ഹൌസിലേക്ക് എത്തുക.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 04, 2020 8:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
US Election 2020| ജോ ബൈഡന് മുൻതൂക്കം; ഫ്ളോറിഡയിലും ഒഹിയോയിലും ട്രംപിന് ലീഡ്