COVID 19| പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് പാളയം മാർക്കറ്റ് വീണ്ടും തുറന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഒരാഴ്ച മുന്‍പ് പാളയം മാര്‍ക്കറ്റ് അടച്ചത്.
കോഴിക്കോട്: പതിനഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഇന്ന് തുറന്നത്. ഇന്നലെ തുറക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും വ്യാപാരികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം ഇന്നത്തേക്ക് മാറ്റിയത്. കർശന നിയന്ത്രണങ്ങളോടെയാണ് മാർക്കറ്റ് തുറന്നിരിക്കുന്നത്.
You may also like:CPM ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ; നന്ദനെ പിടികൂടിയത് ചികിത്സയ്ക്ക് എത്തിയപ്പോൾ
ഒന്നാം തീയതിക്ക് ശേഷം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന വ്യാപാരികൾക്കാണ് ഇന്ന് പാളയം മാർക്കറ്റിലെ കടകൾ തുറക്കാൻ അനുമതി. ഇത് ഇല്ലാത്തവർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
advertisement
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള തൊഴിലാളികള്‍, കച്ചവടക്കാര്‍, പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും മാര്‍ക്കറ്റില്‍ പ്രവേശനം. ഇവര്‍ക്ക് നഗരസഭയുടെ തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാവും. മാര്‍ക്കറ്റില്‍ സ്റ്റാള്‍ കച്ചവടം 11 മണി വരെ മാത്രമായിരിക്കും. ഉന്തുവണ്ടി കച്ചവടക്കാരെ 11 മണിക്ക് ശേഷം മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കും.
ആളുകള്‍ കൂട്ടംകൂടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ക്വിക്ക് റെസ്പോണ്‍സ് ടീമും പൊലീസും മുഴുവന്‍ സമയവും മാര്‍ക്കറ്റിലുണ്ടാവും. 233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഒരാഴ്ച മുന്‍പ് പാളയം മാര്‍ക്കറ്റ് അടച്ചത്.
Location :
First Published :
October 07, 2020 3:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് പാളയം മാർക്കറ്റ് വീണ്ടും തുറന്നു