'എനിക്ക് നിങ്ങളുടെ സഹായം വേണം'; രാജ്യത്തെ ജനങ്ങളോട് ഏഴ് കാര്യങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
Narendra Modi: ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്ന് പ്രധാനമന്ത്രി
രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്നുവരെ നീട്ടാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് ആകെ ലോക്ക്ഡൗൺ 40 ദിവസം നീളുമെന്നുറപ്പായി. നിർദേശങ്ങൾ പാലിച്ച് വീടുകളിൽ കഴിഞ്ഞതിന് രാജ്യത്തെ ജനങ്ങളോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി ഇതിനൊപ്പം ജനങ്ങളോട് സഹായവും അഭ്യർത്ഥിച്ചു. ഏഴു കാര്യങ്ങളാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രി ആവശ്യപ്പെട്ട ഏഴുകാര്യങ്ങൾ
1. വീട്ടിലുള്ള മുതിർന്നവര്‍ക്ക് പ്രത്യേക പരിഗണന നൽകണം. പ്രത്യേകിച്ചും അവശത അനുഭവിക്കുന്നവർക്ക്.
2. ലോക്ക്ഡൗൺ നിർദേശങ്ങളും ശാരീരിക അകലവും കൃത്യമായി പാലിക്കണം. വീട്ടിൽ നിർമിക്കുന്ന മാസ്കുകള്‍ ധരിക്കണം.
3. ആയുഷ് മന്ത്രാലയത്തിന്റെ നിർദേശങ്ങൾ അനുസരിച്ച് നിങ്ങളോരോരുത്തരും പ്രതിരോധശേഷി വർധിപ്പിക്കണം.
4. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 'ആരോഗ്യ സേതു' ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം.
5. സാധിക്കാവുന്നിടത്തോളം ദരിദ്രരായ കുടുംബങ്ങളെ സഹായിക്കണം.
6. നിങ്ങളുടെ സഹപ്രവർത്തകരെ സഹായിക്കണം. ആരെയും ജോലിയിൽ നിന്ന് പിരിച്ചുവിടരുത്.
advertisement
7. കൊറോണ വൈറസിനെ നേരിടുന്ന സൈന്യമായ ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യപ്രവർത്തകരെയും ആദരിക്കണം.
You may also like:COVID 19 | സൗദിയില്‍ ആറ് മരണം കൂടി; രോഗബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക് [PHOTOS]COVID 19| യുഎഇയിൽ നിന്ന് നല്ല വാര്‍ത്ത; റസിഡൻസി, സന്ദർശക വിസകള്‍ക്ക് ഡിസംബർ വരെ കാലാവധി നീട്ടി [NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]
മാര്‍ച്ച് 24ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആകെ 40 ദിവസം നീളുന്ന ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചത്. രാജ്യത്ത് കോവിഡിനെതിരായ യുദ്ധം വിജയകരമായി നടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമദൗത്യം. എല്ലാവരുടെയും സഹകരണത്താൽ കോവിഡിനെ ഒരു പരിധിവരെ തടയാൻ രാജ്യത്തിനായി. നിങ്ങൾക്ക് ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് അറിയാം. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നു. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
Location :
First Published :
April 14, 2020 10:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
'എനിക്ക് നിങ്ങളുടെ സഹായം വേണം'; രാജ്യത്തെ ജനങ്ങളോട് ഏഴ് കാര്യങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി