advertisement

62 കാരൻ ഹൃദയാഘാതം മൂലം മരിച്ചു; മദ്യം ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ്

Last Updated:

Withdrawal Symptom | മദ്യാസക്തനായിരുന്ന മുരളി രണ്ടു ദിവസമായി അക്രമാസക്തനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെപ്രാളത്തെ തുടർന്ന് ഇന്നു പുലർച്ചെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കൊല്ലം: മദ്യം ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം മുഖത്തല ചെറിയേലയിൽ കിളിത്തട്ടിൽ വീട്ടിൽ മുരളി ആചാരി (62)യാണ് മരിച്ചത്.
മദ്യാസക്തനായിരുന്ന മുരളി രണ്ടു ദിവസമായി അക്രമാസക്തനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെപ്രാളത്തെ തുടർന്ന് ഇന്നു പുലർച്ചെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു.
You may also like:'വീടിനുള്ളിൽ കുട്ടി മരിച്ചുകിടക്കുന്നു'; മദ്യം ലഭിക്കാത്തതിൽ വിഭ്രാന്തിയിലായ യുവാവ് പറമ്പിൽ കുഴിയെടുത്തു [NEWS]കൊറോണ മഹാമാരിക്ക് കാരണം സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയത്: വിവാദ പരാമര്‍ശവുമായി ഇറാഖിലെ ഷിയ നേതാവ് [NEWS]കൊറോണ; ശബരിമല;ഗെയിൽ; പ്രശ്‍നം എന്തുമാകട്ടെ; യതീഷ് ചന്ദ്രയുടെ വിവാദം; അത് നിർബന്ധം [NEWS]
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ അടച്ചിടാൻ തുടങ്ങിയത്. ഇതിനുശേഷം ആറോളം പേർ മദ്യം ലഭിക്കാത്ത വിഭ്രാന്തിയിൽ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് മാത്രം രണ്ടുപേരാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച കായംകുളത്ത് ഷേവിങ് ക്രീം എടുത്തുകുടിച്ച് യുവാവ് മരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
62 കാരൻ ഹൃദയാഘാതം മൂലം മരിച്ചു; മദ്യം ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ്
Next Article
advertisement
സിനിമയാണോ സ്വപ്നം? സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിക്കാം
സിനിമയാണോ സ്വപ്നം? സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിക്കാം
  • സത്യജിത് റായ് ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എഫ്.എ. കോഴ്സുകളിലേക്ക് അപേക്ഷിക്കാം

  • ഫെബ്രുവരി 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി, കേരളത്തിൽ പരീക്ഷാ കേന്ദ്രം തിരുവനന്തപുരത്ത്

  • പ്രാഥമിക എഴുത്തു പരീക്ഷ ഫെബ്രുവരി 22ന്, ഫൈനൽ സെലക്‌ഷൻ ടെസ്റ്റ് കൊൽക്കത്തയിൽ നടക്കും

View All
advertisement