നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ്: ജില്ലകളിലെ മരണ നിരക്കിൽ വലിയ അന്തരം

  Covid 19 | കോവിഡ്: ജില്ലകളിലെ മരണ നിരക്കിൽ വലിയ അന്തരം

  കോവിഡ് രോഗികളുടെ എണ്ണത്തിൽ മലപ്പുറത്തിന് പിന്നിലാണ് തിരുവനന്തപുരം. എന്നാൽ മലപ്പുറത്തെ അപേക്ഷിച്ച് മരണ സംഖ്യ ഇരട്ടിയിലധികവും

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  തിരുവനന്തപുരം: കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ അപാകത ഉണ്ടെന്നതിന്റെ തെളിവാണ് ജില്ലകളിലെ വ്യത്യസ്ഥ മരണ നിരക്കെന്ന് വിദഗ്ധർ. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മലപ്പുറത്ത് മരണനിരക്ക് വളരെകുറവാണ്. മലപ്പുറത്തെക്കാൾ കുറവ് കോവിഡ് രോഗികളുള്ള തിരുവനന്തപുരമാണ് മരണസംഖ്യയിലും നിരക്കിലും ഏറ്റവും മുന്നിൽ.

  ഇന്നലെവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചത് മലപ്പുറം ജില്ലയിലാണ്; 3,37,671. പക്ഷേ മരണം 1024 മാത്രം. മരണ നിരക്ക് 0.3 ആണ്. 2810 മരണം സംഭവിച്ച തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ. പക്ഷേ 3,01,219 പേർക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. 0.93 ആണ് മരണ നിരക്ക്.

  കോവിഡ് രോഗികളുടെ എണ്ണത്തിൽ മലപ്പുറത്തിന് പിന്നിലാണ് തിരുവനന്തപുരം. എന്നാൽ മലപ്പുറത്തെ അപേക്ഷിച്ച് മരണ സംഖ്യ ഇരട്ടിയിലധികവും, നിരക്കും മൂന്ന് ഇരട്ടിയും കൂടുതലാണ് മലപ്പുറത്ത്.

  ചികിത്സാ സംവിധാനങ്ങളുടെ ലഭ്യതയിൽ മലപ്പുറത്തെക്കാൾ മുന്നിലാണ് തിരുവനന്തപുരം. അതിനാൽ തന്നെ മരണസംഖ്യയിൽ ഇത്തരമൊരു അന്തരം ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് വിദഗ്ധ അഭിപ്രായം. സംസ്ഥാനത്ത് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ അപാകതയുണ്ടെന്നതിന് തെളിവായാണ് ജില്ലകളിലെ മരണക്കണക്കിലെ ഈ വ്യത്യാസത്തെ വിലയിരുത്തുന്നതെന്ന് ആരോഗ്യവിദഗ്ധൻ ഡോ: എൻ. എം. അരുൺ പറഞ്ഞു

  മറ്റ് ജില്ലകളിലും സമാനമായ പൊരുത്തക്കേടുകൾ കാണാം. ഉദാഹരണത്തിന് 226 മരണം സംഭവിച്ച വയനാടിന്റെ മരണ നിരക്ക് മലപ്പുറത്തെക്കാൾ കൂടുതലാണ്. മരണ സംഖ്യയിൽ അഞ്ചാം സ്ഥാനത്തുള്ള പാലക്കാട് പക്ഷേ മരണ നിരക്കിൽ തിരുവനന്തപുരത്തിന് പിന്നിലായി രണ്ടാം സ്ഥാനത്തും. 0.55 ആണ് പാലക്കാട്ടെ മരണ നിരക്ക്.

  അതുപോലെ 850 കോവിഡ് മരണം നടന്ന് ഒൻപതാം സ്ഥാനത്തുള്ള കണ്ണൂർ പക്ഷേ മരണ നിരക്കിൽ മൂന്നാം സ്ഥാനത്താണ്. 0.53 ആണ് കണ്ണൂരിലെ മരണനിരക്ക്. മരണനിരക്ക് കൂടിയ തിരുവനന്തപുരത്ത് പ്രായമായവരുടെ എണ്ണം കൂടുതലാണെന്ന വാദം അധികൃതർ മുന്നോട്ട് വയ്ക്കുമ്പോഴും മറ്റ് ജില്ലകളിലെ ക്രമക്കേടിൽ കൃത്യമായ മറുപടി നൽകുന്നില്ല.

  സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

  24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,33,18,214 സാമ്പിളുകളാണ് പരിശോധിച്ചത്.

  58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, പത്തനംതിട്ട 7, വയനാട് 6, തിരുവനന്തപുരം, പാലക്കാട് 5 വീതം, കൊല്ലം, എറണാകുളം 4 വീതം, തൃശൂര്‍ 3, കാസര്‍ഗോഡ് 2, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,243 പേര്‍ രോഗമുക്തി നേടി. ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
  Published by:user_57
  First published:
  )}