COVID 19| 'ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുസ്ലീം സമുദായത്തെ മുഴുവൻ പഴി ചാരരുത്'; കര്‍ശന മുന്നറിയിപ്പുമായി യെദ്യൂരപ്പ

Last Updated:

COVID 19 | ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുസ്ലീം സമുദായത്തെ മുഴുവൻ പഴിചാരാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ രണ്ടാമതൊന്ന് ചിന്തിക്കില്ല..

ബംഗളൂരു: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുസ്ലീം സമുദായത്തെ മുഴുവൻ പഴി ചാരുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. കന്നഡ ചാനലായ ടിവി 9 ന് നല്‍കിയ അഭിമുഖത്തിലാണ് നിലവിൽ മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ കർണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.
'മുസ്ലീങ്ങൾക്കെതിരെ ഒറ്റവാക്ക് പോലും ആരും പറയാൻ പാടില്ല.. ഇതൊരു മുന്നറിയിപ്പാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുസ്ലീം സമുദായത്തെ മുഴുവൻ പഴിചാരാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ രണ്ടാമതൊന്ന് ചിന്തിക്കില്ല.. അത്തരത്തിൽ പഴിചാരാൻ അവസരവും നല്‍കില്ല..' എന്നായിരുന്നു യെദ്യൂരപ്പയുടെ വാക്കുകള്‍.
You may also like:ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു [PHOTO]മുഖ്യം ജനങ്ങളുടെ ജീവൻ; ലോക്ക് ഡൗൺ നീട്ടണമെന്ന അഭ്യർഥനയുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]
നിസാമുദ്ദീനിലെ തബ് ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കര്‍ണാടക ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം ശക്തമായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും അടക്കം നേരത്തെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒരു സമുദായത്തെ മുഴുവൻ വിമർശിക്കുന്നതിനെതിരെ ആയിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് ബിജെപി നേതാവ് കൂടിയായ യെദ്യൂരപ്പയും രംഗത്തെത്തിയിരിക്കുന്നത്.
advertisement
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മൂന്ന് ദിവസങ്ങൾക്ക് മുമ്പ് യെദ്യൂരപ്പ സംസ്ഥാനത്തെ മുസ്ലീം നേതാക്കളും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വീടുകളിൽ തന്നെ നിസ്കാരം നടത്തണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. കൂടാതെ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പുറത്തു വിടാനും ആവശ്യപ്പെട്ടിരുന്നു.. ചർച്ചയിൽ മുസ്ലീം നേതാക്കൾ പൂർണ്ണ സഹകരണം ഉറപ്പു നൽകിയെന്നാണ് മുഖ്യമന്ത്രി തന്നെ പിന്നീട് അറിയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| 'ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുസ്ലീം സമുദായത്തെ മുഴുവൻ പഴി ചാരരുത്'; കര്‍ശന മുന്നറിയിപ്പുമായി യെദ്യൂരപ്പ
Next Article
advertisement
ഷാൻ വധക്കേസിൽ പ്രതികളായ നാല് ആർഎസ്‌എസ് പ്രവർത്തകർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
ഷാൻ വധക്കേസിൽ പ്രതികളായ നാല് ആർഎസ്‌എസ് പ്രവർത്തകർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
  • സുപ്രീംകോടതി ഷാൻ വധക്കേസിലെ നാല് ആർഎസ്‌എസ് പ്രവർത്തക‌ർക്ക് ജാമ്യം അനുവദിച്ചു.

  • ജാമ്യം ലഭിച്ച പ്രതികൾ: അഭിമന്യു, അതുൽ, സനന്ദ്, വിഷ്‌ണു. ഹൈക്കോടതി നേരത്തെ ജാമ്യം റദ്ദാക്കിയിരുന്നു.

  • 2021 ഡിസംബർ 18ന് ആലപ്പുഴയിൽ എസ്‌ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട കേസിലാണ് ജാമ്യം.

View All
advertisement