'ആദ്യം മോദി കോവിഡ് വാക്സിൻ സ്വീകരിക്കട്ടെ; പിന്നെ ഞങ്ങളുമെടുക്കാം': ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ്

Last Updated:

രാജ്യത്തെ ജനങ്ങൾക്ക് ഉടൻ തന്നെ വാക്സിൻ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനുശേഷം ഞങ്ങളും സ്വീകരിക്കാമെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജ് പ്രതാപ് യാദവ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിൽനിന്ന്​ നയിക്കണമെന്നും​ വാക്സിന്റെ ആദ്യഡോസ്​ അ​ദ്ദേഹം ​തന്നെ സ്വീകരിച്ചാൽ മറ്റുള്ളവർ അത്​ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ ആദ്യ ഡോസ്​ നിർബന്ധമായും സ്വീകരിക്കണം, പിന്നീട്​ ഞങ്ങളും സ്വീകരിക്കാം' -യാദവ്​ എ​എൻഐയോട്​ പറഞ്ഞു.
തിടുക്ക​പ്പെട്ട്​ വാക്​സിനുകൾക്ക്​ അനുമതി നൽകിയതിനെതിരെ നിരവധി നേതാക്കൾ പ്രതികരണവുമായി എത്തിയിരുന്നു. വാക്​സിൻ സ്വീകരിക്കില്ലെന്ന്​ വ്യക്തമാക്കി കോൺഗ്രസ്​ നേതാവ്​ മനീഷ്​ തിവാരിയും സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവും രംഗത്തെത്തിയിരുന്നു. ഭാരത്​ ബയോടെക്​ തദ്ദേശീയമായി നിർമിച്ച കോവാക്​സിന്​ ഡ്രഗ്​സ്​ കൺട്രോളർ ജനറൽ ഓഫ്​ ഇന്ത്യ അനുമതി നൽകിയതിനെതിരെയായിരുന്നു പ്രതിഷേധം. കൃത്യമായ പരിശോധനകൾ പൂർത്തീകരിക്കാതെയാണ്​ വാക്​സിനുകൾക്ക്​ അനുമതി നൽകിയതെന്ന്​ ശശി തരൂർ, ജയ്​റാം രമേശ്​ തുടങ്ങിയവർ ആരോപിച്ചിരുന്നു.
advertisement
ജനുവരി 8ന് രാജ്യത്തെ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രണ്ടാം ഡ്രൈ റൺ നടത്തുന്നതിനിടയിലാണ് ഈ പരാമർശം. രാജ്യത്തെ ജനങ്ങൾക്ക് ഉടൻ തന്നെ വാക്സിൻ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധനും അറിയിച്ചു. "ചുരുങ്ങിയ സമയത്തിനുള്ളിൽ, വാക്സിനുകൾ വികസിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ, ഈ വാക്സിനുകൾ ജനങ്ങൾക്ക് നൽകാൻ കഴിയണം. ഇത് നമ്മുടെ ആരോഗ്യപരിപാലന വിദഗ്ധർക്കും തുടർന്ന് മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്കും നൽകും," -വാർത്താ സമ്മേളനത്തിൽ ആരോഗ്യമന്ത്രി പറഞ്ഞു
മലയാളം വാർത്തകൾ/ വാർത്ത/Corona/
'ആദ്യം മോദി കോവിഡ് വാക്സിൻ സ്വീകരിക്കട്ടെ; പിന്നെ ഞങ്ങളുമെടുക്കാം': ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ്
Next Article
advertisement
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
  • വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

  • വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് തൃക്കാക്കര പൊലീസ് അന്വേഷണസംഘം വ്യക്തമാക്കി.

  • വേടൻ എവിടെയും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നിൽ ജീവിച്ചുമരിക്കാനാണ് താൻ വന്നതെന്നും പറഞ്ഞു.

View All
advertisement