Covid 19 | രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; ആശങ്കയായി കേരളവും മഹാരാഷ്ട്രയും

Last Updated:

ദേശീയതലത്തിൽ കോവിഡ് കണക്കുകൾ കുറയുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങൾ ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം കേരളമാണ്.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരികയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 23,950 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ പത്ത് ദിവസമായി രാജ്യത്ത് തുടർച്ചയായി പ്രതിദിനം മുപ്പതിനായിരത്തിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതുവരെ 1,00,99,066 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 96,63,382 പേർ രോഗമുക്തി നേടി. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് നിലവില്‍ 2,89,240 സജീവ കേസുകൾ മാത്രമാണുള്ളത്.
രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണവും ദിനംതോറും ഉയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 26,895 പേരാണ് കോവിഡ് മുക്തി നേടിയത്. മരണനിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറയുന്നു എന്നതും ആശ്വാസം നൽകുന്നുണ്ട്. 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 333 മരണങ്ങൾ ഉള്‍പ്പെടെ ഇതുവരെ 1,46,444 മരണങ്ങളാണ് രാജ്യത്ത് കോവിഡ് മൂലം ഉണ്ടായിരിക്കുന്നത്.
advertisement
കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തന്നെ തുടരുന്നുണ്ട്. ദിനംപ്രതി പത്തുലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധനയ്ക്കായി സ്വീകരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കുകൾ പ്രകാരം ഡിസംബർ 22 വരെ 16,42,68,721 സാമ്പിളുകൾ പരിശോധന നടത്തിയിട്ടുണ്ട്.
ദേശീയതലത്തിൽ കോവിഡ് കണക്കുകൾ കുറയുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങൾ ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം കേരളമാണ്. 6049 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 3106 കേസുകളുമായി മഹാരാഷ്ട്രയും തൊട്ടടുത്ത് തന്നെയുണ്ട്.
advertisement
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന പല സംസ്ഥാനങ്ങളിലും ഇപ്പോൾ സ്ഥിതിഗതികൾ ആശ്വാസം നൽകുന്ന തരത്തിലാണെങ്കിൽ ഈ രണ്ട് സംസ്ഥാനങ്ങൾ ഉൾപ്പെടെ അ‍ഞ്ചോളം സംസ്ഥാനങ്ങളാണ് ആശങ്ക ഉയർത്തുന്നത്. കേരളം, മഹാരാഷ്ട്ര എന്നിവയ്ക്ക് പുറമെ കർണാടക, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിനം ആയിരത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; ആശങ്കയായി കേരളവും മഹാരാഷ്ട്രയും
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement