കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഇല്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഡ്രൈവർമാരെ തടഞ്ഞു നിർത്തി പൊലീസ് നടപടി സ്വീകരിക്കുന്നത് തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.

News18 Malayalam | news18-malayalam
Updated: September 5, 2020, 7:31 AM IST
കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഇല്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം
driving
  • Share this:
ന്യൂഡൽഹി: ഒറ്റയ്ക്ക് കാർ ഓടിക്കുമ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം . ഇത്തരം ഡ്രൈവർമാരെ തടഞ്ഞു നിർത്തി പൊലീസ് നടപടി സ്വീകരിക്കുന്നത് തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു വ്യക്തി മാത്രം കാർ ഓടിക്കുകയാണെങ്കിൽ മാസ്ക് ധരിക്കണമെന്ന് നിർദ്ദേശിക്കുന്നില്ല.  കൂടാതെ ഒരു ഗ്രൂപ്പായി വ്യായാമം ചെയ്യുകയാണെങ്കിൽ, മാസ്ക് ആവശ്യമാണ്.  ഒറ്റയ്ക്ക് സൈക്ലിംഗ് നടത്തുകയാണെങ്കിലും മാസ്ക് ധരിക്കാൻ നിർദ്ദേശമില്ല- ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.

ഗ്രൂപ്പായി വ്യായാമം ചെയ്യുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും രാജേഷ് ഭൂഷൺ പറഞ്ഞു. രണ്ടോ അതിലധികമോ പേരടങ്ങുന്ന ഗ്രൂപ്പായി വ്യായാമം ചെയ്യുമ്പോൾ പരസ്പരം രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.അതേസമയം പൊതുസ്ഥലത്ത് വാഹനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കാൻ ഡിഡിഎംഎ നിർദേശം നൽകിയിട്ടുണ്ടെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കുന്നു. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും പൊതു സ്ഥലമായിട്ടാണ് കരുതുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.
Published by: Gowthamy GG
First published: September 5, 2020, 7:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading