Lockdown| സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ ധാരണ; തീവ്രമേഖലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കും
- Published by:Rajesh V
- news18-malayalam
Last Updated:
രോഗം തീവ്രമായ മേഖകളില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ വേണമെങ്കിലും മറ്റിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കരുതെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണ. രോഗതീവ്ര മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കർശനമാക്കാനും ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം കക്ഷികളും അഭിപ്രായപ്പെട്ടു. ഇതിനോട് യോജിക്കുന്നുവെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഈ ആഴ്ച എന്തായാലും സമ്പൂർണ അടച്ചിടൽ ഉണ്ടാകില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ട എന്ന പൊതു അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. സിപിഎം അടക്കമുള്ള എല്ലാ പാര്‍ട്ടികളും സമ്പൂര്‍ണ അടച്ചിടലിനോട് വിയോജിച്ചു. രോഗം തീവ്രമായ മേഖകളില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ വേണമെങ്കിലും മറ്റിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കരുതെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ അത് സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക, കാര്‍ഷിക മേഖലകളെ ദോഷകരമായി ബാധിക്കുമെന്നും യോഗത്തിനെത്തിയ വിവിധ കക്ഷി നേതാക്കൾ അഭിപ്രായപ്പെട്ടു.
advertisement
സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന നിലപാട് യോഗത്തില്‍ പങ്കെടുത്ത ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിച്ചു. ബിജെപിയും സിപിഐയും സമ്പൂര്‍ണ അടച്ചിടല്‍ വേണ്ട എന്ന നിലപാടിലായിരുന്നു. ഇതോടെയാണ് അടച്ചിടല്‍ വേണ്ട എന്നത് യോഗത്തിന്റെ പൊതുവികാരമായി മാറിയത്.
Location :
First Published :
July 24, 2020 7:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Lockdown| സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ ധാരണ; തീവ്രമേഖലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കും


