നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Omicron | സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍; കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്

  Omicron | സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍; കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്

  സംസ്ഥാനത്ത് ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 23 വയസുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം ബാധിച്ചു. 16 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. കൊല്ലം സ്വദേശികളായ രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 23 വയസുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

   തിരുവനന്തപുരം യുഎഇ 5, ഫ്രാന്‍സ് 2, റഷ്യ, യുകെ, യുഎസ്എ വീതം, കൊല്ലം യുഎഇ 1, ഖത്തര്‍ 1, കോട്ടയം യുഎഇ 3, ആലപ്പുഴ യുഎഇ 1, തൃശൂര്‍ ഖത്തര്‍ 1, കോഴിക്കോട് യുഎഇ 1 എന്നിങ്ങനെ വന്നവരാണ്. തമിഴ്‌നാട് സ്വദേശികള്‍ യുഎഇയില്‍ നിന്നും വന്നതാണ്.

   ഇതോടെ സംസ്ഥാനത്ത് ആകെ 328 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 225 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 68 പേരും എത്തിയിട്ടുണ്ട്. 33 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേരാണുള്ളത്.

   മുമ്പ് കോവിഡ് ബാധിച്ചവരെ ഒമിക്രോണ്‍ വീണ്ടും ബാധിക്കുമോ? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ

   ലോകമെമ്പാടും ഈയിടെയായി കോവിഡ് 19 (Covid 19) കേസുകളിലുണ്ടായ വര്‍ധനവ് ഒമിക്രോണ്‍ വകഭേദവുമായി (Omicron Variant) ബന്ധപ്പെട്ടിരിക്കുന്നു. ആശുപത്രി കേസുകള്‍ കുറവാണെങ്കിലും, ഒമിക്രോണില്‍ മ്യൂട്ടേഷനുകള്‍ (Mutation) കൂടുതലായതിനാല്‍ അതിന് വ്യാപനശേഷിയും കൂടുതലാണ്.

   കോവിഡ് ഇതിനകം ബാധിച്ചവരെ ഒമിക്രോണ്‍ വകഭേദം ബാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. പുതുതായി കണ്ടെത്തുന്ന കോവിഡ് വകഭേദങ്ങളെ നിരന്തരം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ലോകാര്യോഗ്യ സംഘടന (WHO) ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ്.

   ഒമിക്രോണ്‍ വകഭേദത്തിന് ആളുകളിലെ മുന്‍കാല പ്രതിരോധശേഷിയെ അതിജീവിക്കാന്‍ കഴിയുമെന്നും അതിനാല്‍ മുമ്പ് കോവിഡ് 19 രോഗബാധ ഉണ്ടായിട്ടുള്ളവരെ പുതിയ വകഭേദം വീണ്ടും ബാധിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇത് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവര്‍ക്കും വാക്‌സിന്‍ സ്വീകരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞവര്‍ക്കുമുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്.

   ''ഡെല്‍റ്റയെ അപേക്ഷിച്ച് കോവിഡ് 19 ല്‍ നിന്ന് സുഖം പ്രാപിച്ച വ്യക്തികള്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത 3 മുതല്‍ 5 മടങ്ങ് വരെ കൂടുതലാണ്'', ലോകാരോഗ്യ സംഘടന കഴിഞ്ഞ മാസം പത്രക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍, ഡെല്‍റ്റയേക്കാള്‍ ഗുരുതരമായ രോഗാവസ്ഥ സൃഷ്ടിക്കാന്‍ ഒമിക്രോണ്‍ വകഭേദത്തിന് കഴിയും എന്നതിന് തെളിവുകള്‍ ഇല്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന് ഇടയാക്കിയ വകഭേദമാണ് ഡെല്‍റ്റ.

   ലോകാരോഗ്യ സംഘടന പറയുന്നത് പ്രകാരം, 20നും 30നും ഇടയില്‍ പ്രായമുള്ളവരെയാണ് ഒമിക്രോണ്‍ വകഭേദം കൂടുതലായും ബാധിക്കുന്നത്. ആദ്യം വലിയ നഗരങ്ങളിലും പിന്നീട് സാമൂഹ്യമായതും ജോലിസ്ഥലവുമായി ബന്ധപ്പെട്ടതുമായ പ്രാദേശിക ക്ലസ്റ്ററുകളിലുമാണ് ഇത് പടരുന്നത്.

   എന്നാല്‍ വ്യാപകമായ പ്രതിരോധശേഷിയുടെയും നിരവധി മ്യൂട്ടേഷനുകളുടെയും ഫലമായി മുമ്പത്തേതിനേക്കാള്‍ തീവ്രത കുറഞ്ഞ രോഗബാധ സൃഷ്ടിക്കാന്‍ കഴിയുന്ന വൈറസുകളാണ് ഉടലെടുക്കുന്നതെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഒമിക്രോണ്‍ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിലാണ് ഈ നിഗമനങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.

   Also Read-Covid Third Wave| ജനുവരി അവസാനത്തോടെ രാജ്യത്ത് കോവിഡ് കേസുകൾ കൂടും; പ്രതിദിന കേസുകൾ 10 ലക്ഷം വരെ ആയേക്കുമെന്ന് മുന്നറിയിപ്പ്

   മുന്‍ വകഭേദങ്ങളെ പോലെ ശ്വാസകോശത്തെ എളുപ്പത്തില്‍ ബാധിക്കില്ല എന്നതാണ് ഒമിക്രോണിനെ സംബന്ധിച്ച് ഭീതി കുറയ്ക്കുന്ന ഒരു പ്രധാന ഘടകം. എലികളിലും ഹാംസ്റ്ററുകളിലും പരീക്ഷണം നടത്തിയ ജാപ്പനീസ്, അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ ഒരു കണ്‍സോര്‍ഷ്യം അത് വിശദീകരിക്കുന്ന പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

   Omicron | കോവിഡ് ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത മൂന്ന് മുതൽ അഞ്ച് മടങ്ങ് വരെ; WHO

   അതേസമയം, പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍, കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ദ്ധനവ് ആരോഗ്യ വിദഗ്ധര്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. മൂന്നാം കോവിഡ് തരംഗത്തിന്റെ പ്രേരക ഉറവിടമായി ഇത് മാറിയേക്കാം. കോവിഡ് മൂന്നാം തരംഗം 2022 ജനുവരിക്കും ഫെബ്രുവരിക്കും ഇടയില്‍ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിയതായിരിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ വിശ്വസിക്കുന്നു.
   Published by:Anuraj GR
   First published: