ദുബായ്: യുഎഇയിൽ കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. 47കാരിയായ അറബ് വനിതയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെ യുഎയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4 ആയി. അതേസമയം തന്നെ രോഗബാധിതരുടെ എണ്ണത്തിലും വർധനയുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 30 ഇന്ത്യക്കാര്‍ ഉൾപ്പെടെ 102 പേർക്കാണ്. ഇതുംചേർത്ത് 570 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മരിച്ച സ്ത്രീ നേരത്തെ തന്നെ പലവിധ അസുഖങ്ങള്‍ ഉള്ളവരായിരുന്നു എന്നാണ് ഗൾഫ് മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇന്ത്യക്ക് പുറമെ ന്യൂസിലാൻഡ് സ്ലൊവാക്യ, മൊറോക്കോ, ഗ്രീസ്, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, അള്‍ജീരിയ, ഇറാഖ്, കൊളംബിയ, വെനിസ്വേല, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍, ബ്രസീല്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, എത്യോപ്യ, കാനഡ, ലെബനന്‍, സുഡാന്‍, സൗദി അറേബ്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേർ വീതവും, ഇറ്റലി, അയര്‍ലണ്ട് മൂന്ന്, ഈജിപ്തില്‍ നിന്നുള്ള ആറ് പേര്‍, യു.എ.ഇ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് പേര്‍, ബ്രിട്ടനില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് കഴിഞ്ഞദിവസം പുതിയതായി രോഗം സ്ഥിരീകരിച്ചത്.
You may also like:'ശ്രീറാം നടത്തിയ കുറ്റകൃത്യത്തിൽ നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതും'; ഡോക്ടർമാർ പ്രതികരിക്കണമെന്ന് ഡോ.ബി. ഇക്ബാൽ [NEWS]ആയുഷ്മാന്‍ ഭാരതവും കേരളവും: പ്രധാനമന്ത്രി പറഞ്ഞത് ശരിയോ ? 6 കാര്യങ്ങളുമായി ഡോ.ഇക്ബാൽ [NEWS]ശ്രീചിത്രയിലെ ഡോക്ടറുടെ പെരുമാറ്റദൂഷ്യം; ഡോക്ടർ എന്ന നിലയിൽ ഞാൻ ജനങ്ങളോട് മാപ്പു ചോദിക്കുന്നു [NEWS]
ചികിത്സയിലിരുന്ന മൂന്ന് പേര്‍ കൂടി രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ ഇവിടെ കോവിഡ് മുക്തരായവരുടെ എണ്ണം 58 ആയി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus italy, Coronavirus symptoms, Coronavirus update, Covid 19, COVID19, Symptoms of coronavirus