ന്യൂഡല്‍ഹി: ഐഐടി കാണ്‍പൂരുമായി സഹകരിച്ച് ഡ്രോണുകള്‍ ഉപയോഗിച്ച് കോവിഡ് 19 വാക്സിന് ഡെലിവറിയെക്കുറിച്ച് സാധ്യതാ പഠനം നടത്തുന്നതിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും ആണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് ഇളവുകളോടെ അനുമതി നല്‍കിയത്. അനുമതി ഒരു വര്‍ഷത്തേക്ക് വരെ നീണ്ടു നില്‍ക്കുന്നതാണ്.
കൂടാതെ മറ്റു സ്ഥാപനങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ജിഐഎസ് അടിസ്ഥാനമാക്കിയുള്ള പ്രോപര്‍ട്ടി ഡേറ്റബേസും ഇലക്ട്രോണിക് ടാക്സ് രജിസ്റ്ററും തയ്യറാക്കുന്നതിനായി ഡെറാഡൂണ്‍, ഹല്‍ദ്വാനി, ഹരിദ്വാര്‍, രുദ്രാപൂര്‍ എന്നിവിടങ്ങളിലെ നഗര്‍ നിഗം എന്ന സ്ഥാപനത്തിനുമാണ് ഡ്രോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്കയിട്ടുള്ളത്.
Also Read- Covid 19 | കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സഹായിക്കനായി അധ്യാപകരുംവെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയാണ് ഡ്രോണ്‍ ഉപയോഗത്തിന് അനുവാദം ലഭിച്ച മറ്റൊരു സ്ഥാപനം. സുരക്ഷ സംവിധാനം മെച്ചപ്പെടുത്തുന്നതിനും, റെയില്‍ ആസ്തികള്‍ പരിപാലിക്കുന്നതിനും വേണ്ടിയാണ് അനുമതി നല്‍കിയിരിക്കുന്നത്. അസറ്റ് പരിശോധനയ്ക്കും മാപ്പിംഗ് നടത്തുന്നതിനുമായും വേദാന്ത ലിമിറ്റഡിനും ഡ്രോണ്‍ ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നാളെ ഉന്നതതല കോവിഡ് അവലോകന യോഗം ചേരും. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തമാക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ഉന്നതതല യോഗം ചേരുന്നത്.
കോവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി ഇന്ന് സ്വമേധയ കേസെടുത്തിരുന്നു, കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി കേസ് നാളെ പരിഗണിക്കുമെന്ന് അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികള്‍ സംബന്ധിച്ച പദ്ധതി അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
Also Read
ഇന്ത്യയില്‍നിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി; വിലക്ക് 10 ദിവസത്തേക്ക്ഓക്സിജന് വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്സിനേഷന്, ലോക് ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സര്‍ക്കാരുകളുടെ അധികാരം തുടങ്ങിയ വിഷയങ്ങളില്‍ ആണ് കോടതി സ്വമേധയാ കേസ് എടുത്തത്. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയെ കേസില്‍ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റിസ് നിയമിച്ചു.
കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഓക്സിജന്‍ വിതരണത്തില്‍ ഉണ്ടാക്കുന്ന വീഴ്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ പാളിച്ചകള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അലഹബാദ് ഹൈക്കോടതിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.