നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ഓക്‌സിജന്‍ പ്രതിസന്ധി; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

  Covid 19 | ഓക്‌സിജന്‍ പ്രതിസന്ധി; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

  ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികളും വരും ദിവസങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളും യോഗത്തില്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു

  PM Narendra Modi.

  PM Narendra Modi.

  • Share this:
   ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള ഓക്‌സിജന്‍ വിതരണം അവലോകനം ചെയ്യുന്നതിനും അതിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ ഓക്‌സിജന്‍ വിതരണം മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ ശ്രമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

   കോവിഡ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനായി ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തുടനീളം ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്റെ വന്‍ പ്രതിസന്ധിയുടെ പശ്ചത്തലത്തിലാണ് ഉന്നതതല യോഗം വിളിച്ചത്. രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടായി. 2,95,041 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2023 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സജീവ കേസുകളില്‍ 1.26 ലക്ഷം വര്‍ധനവാണ് ഉണ്ടായത്.

   Also Read- Covid 19 | ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയ

   അതേസമയം വിവിധ സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണം സുഗമവും തടസ്സവുമില്ലാതെ നടക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. തടസ്സമുണ്ടായാല്‍ പ്രാദേശിക ഭരണകൂടവുമായി പ്രശ്‌നം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഉല്‍പാദനവും വിതരണവും വര്‍ദ്ധിപ്പക്കുന്നതിനുമുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ ആരായാനും അദ്ദേഹം മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.

   ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികളും വരും ദിവസങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളും യോഗത്തില്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. ഓക്‌സിജന്‍ ഉല്പാദനവും വേഗതയും വര്‍ദ്ധിപ്പിക്കുക, ആരോഗ്യ സൗകര്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന നൂതന മാര്‍ഗങ്ങള്‍ ഉപയോഗിക്കുക എന്നിങ്ങനെ ഒന്നിലധികം കാര്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി യോഗത്തില്‍ സൂചിപ്പിച്ചു.

   ഓക്‌സിജനായുള്ള ആവശ്യം തിരിച്ചറിയുന്നതിനും അതിനനുസരിച്ച് ആവശ്യമായ ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിനും സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ച് വിപുലമായ പദ്ധതി നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. സ്വകാര്യ, പൊതു സ്റ്റീല്‍ പ്ലാന്റുകള്‍, വ്യവസായങ്ങള്‍ കൂടാതെ അവശ്യേതര വ്യവസായങ്ങള്‍ക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് നിരോധിച്ചതിലൂടെ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ എല്‍എംഒയുടെ ലഭ്യത പ്രതിദിനം 3,300 മെട്രിക് ടണ്‍ വര്‍ദ്ധിച്ചു.

   Also Read- Covid 19 | സംസ്ഥാനങ്ങളിലേക്ക് ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം നടത്തും; ധനമന്ത്രി നിര്‍മല സീതാരാമന്‍

   അനുവദിച്ചിരിക്കുന്ന പിഎസ്എ ഓക്‌സിജന്‍ പ്ലാന്‍ുകള്‍ എത്രയും വേഗം പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും അധികൃതര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. നൈട്രജന്‍, ആര്‍ഗോണ്‍ ടാങ്കറുകളുടെ പരിവര്‍ത്തനം, ടാങ്കറുകളുടെ ഇറക്കുമതി, എയര്‍ലിഫ്റ്റിംഗ് എന്നിവയിലൂടെയും നിര്‍മ്മാണത്തിലൂടെയും സൈറോജെനിക് ടാങ്കറുകളുടെ ലഭ്യത അതിവേഗം വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നു.

   ഓകസിജന്റെ ന്യായമായ ഉപയോഗത്തിന്റെ ആവശ്യകതയെക്കുറിച്ചും ചില സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളുടെ അവസ്ഥയെ ബാധിക്കാതെ ഓക്‌സിജന്റെ ആവശ്യം കുറച്ചതിനെക്കുറിച്ചും മെഡിക്കല്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള പ്രതിനിധികള്‍ സംസാരിച്ചു. യോഗത്തില്‍ കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, വാണിജ്യ വ്യവസായ മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഫാര്‍മസ്യൂട്ടിക്കല്‍സ്, നീതി ആയോഗ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
   Published by:Jayesh Krishnan
   First published:
   )}