PM Modi to Address the Nation | പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
- Published by:Anuraj GR
- news18-malayalam
Last Updated:
PM Modi to Address the Nation | ഏതായാലും പ്രധാനമന്ത്രിയുടെ അഭിസംബോധനയിൽ ചില സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.
ന്യൂഡൽഹി: ലോക്ക്ഡൌൺ നീട്ടുമോ? നീട്ടിയാൽ തന്നെ എന്തെങ്കിലും ഇളവുകൾ ഉണ്ടാകുമോ? ഇക്കാര്യങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് രാജ്യം. ഏതായാലും ലോക്ക്ഡൌൺ സംബന്ധിച്ച തീരുമാനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിക്കും. വിഷുദിനത്തിൽ രാവിലെ പത്ത് മണിക്കാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്.
ഏപ്രിൽ 24ന് അർധരാത്രി തുടങ്ങിയ 21 ദിവസത്തെ ലോക്ക്ഡൌൺ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്. കോവിഡ് 19 രാജ്യത്ത് വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൌൺ നീട്ടാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ യോഗത്തിൽ ധാരണയായിരുന്നു. ഏതായാലും പ്രധാനമന്ത്രിയുടെ അഭിസംബോധനയിൽ ചില സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.
Prime Minister @narendramodi will address the nation at 10 AM on 14th April 2020.
— PMO India (@PMOIndia) April 13, 2020
advertisement
ലോക്ക് ഡൌൺ രണ്ടാഴ്ച കൂടി നീട്ടുമെന്ന് ഏതാണ്ട് ഉറപ്പായതോടെ, ഏതൊക്കെ മേഖലകളിൽ നിയന്ത്രിതമായ ഇളവ് നൽകണമെന്നത് സംബന്ധിച്ചാണ് അറിയാനുള്ളത്. ഇളവുകളുണ്ടാകുമെങ്കിലും ട്രെയിൻ, വിമാന സർവീസുകൾ പുനഃരാരംഭിക്കില്ലെന്നാണ് വിവരം.
ലോക്ക്ഡൌണിന്റെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തുമെന്നതിനാൽ അന്തർസംസ്ഥാന ട്രെയിൻ-വിമാന സർവീസുകളും ഇപ്പോൾ പുനഃരാരംഭിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം കർശന നിയന്ത്രണങ്ങളോടെ കോവിഡ് 19 വ്യാപനം കുറവുള്ള സംസ്ഥാനങ്ങൾക്കുള്ളിൽ ബസ്-ട്രെയിൻ സർവീസുകൾ തുടങ്ങിയേക്കും.
You may also like:ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം [NEWS]കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി [PHOTO]വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]
ലോക്ക്ഡൌണിന്റെ നിർദ്ദിഷ്ട കാലയളവിലെ കോവിഡ് -19 കേസുകളുടെ എണ്ണത്തെ ആശ്രയിച്ച് കേന്ദ്രം രാജ്യത്തെ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി തരംതിരിച്ചുകൊണ്ടായിരിക്കും ലോക്ക് ഡൌൺ ഇളവുകൾ അനുവദിക്കുകയെന്ന സൂചനയുമുണ്ട്. സുരക്ഷിത മേഖലകളിൽ പരിമിതമായ സേവനങ്ങൾ തുടരാൻ അനുവദിക്കുകയും ചെയ്തേക്കും.
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ സ്കൂളുകളും കോളേജുകളും പൂർണമായി അടച്ചിടുമെന്നും എന്നാൽ ചില ചെറുകിട വ്യവസായങ്ങൾക്കും മദ്യവിൽപ്പന ശാലകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ 21 ദിവസത്തെ ലോക്ക്ഡൌൺ ഏപ്രിൽ 30 വരെ നീട്ടുന്നതിൽ ഏകകണ്ഠമായ അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. കൂടാതെ രാജ്യത്തെ ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെ മൂന്ന് മേഖലകളായി തരം തിരിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശത്തോട് മുഖ്യമന്ത്രിമാർ യോജിക്കുകയും ചെയ്തു.
advertisement
ചുവന്ന മേഖലകളിൽ ഒരു പ്രവർത്തനവും ഉണ്ടാകില്ല - ഗണ്യമായ എണ്ണം കേസുകൾ കണ്ടെത്തിയ ജില്ലകൾ അല്ലെങ്കിൽ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളായിരിക്കും ഇവ.
ഓറഞ്ച് സോൺ - പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടില്ലാത്ത പ്രദേശം - പരിമിതമായ തോതിൽ പൊതുഗതാഗതം പുനഃരാരംഭിക്കും, കാർഷിക ഉൽപന്നങ്ങളുടെ വിളവെടുപ്പ് തുടങ്ങി ചെറിയതോതിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കും.
ഗ്രീൻ സോൺ- കോവിഡ് -19 കേസില്ലാത്ത ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം. കർശന ജാഗ്രതോയടെ ലോക്ക് ഡൌൺ പിൻവലിക്കും.
Location :
First Published :
April 13, 2020 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
PM Modi to Address the Nation | പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും


