നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു; മാതാവും രോഗം ബാധിച്ച് ചികിത്സയിൽ

  ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു; മാതാവും രോഗം ബാധിച്ച് ചികിത്സയിൽ

  കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

  കോവിഡ് പരിശോധന

  കോവിഡ് പരിശോധന

  • Share this:
  കാസർഗോഡ്: കൊവിഡ് ബാധിച്ച് ജില്ലയിൽ 7 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ  ഇന്ന് രണ്ടു പേർ മരിച്ചു . ഉപ്പള  ബായാർ കയര്‍ക്കട്ടയിലെ അബ്ദുല്‍ റഹ്മാന്റെയും മുംതാസിന്റെയും മകളായ റിസായാണ് മരണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. മാതാവും കൊവിഡ് ബാധിച്ച് ചികില്‍സയിലുണ്ട്. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  സമ്പര്‍ക്കത്തില്‍ കൊവിഡ് ബാധിച്ച കാസര്‍കോട് നഗരസഭാ പരിധിയിലെ മോഹനന്‍ (71) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മോഹനന്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  അവിടെ വച്ച് സ്രവം പരിശോധിച്ചപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വേദന അസഹ്യമായതോടെ പിന്നീട് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  വൈകീട്ട് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌ക്കാരം നടത്തും.

  You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]യുഎസ് സ്കോളർഷിപ്പ് നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]
  സുബ്ബ പൂജാരി-പൂവത്ത ദമ്പതികളുടെ മകനാണ്.  ഭാര്യ: പ്രേമ. മക്കള്‍: ഉദയന്‍, ഗീത, സവിത, ബബിത. മരുമക്കള്‍: ശൈലജ, ജയേന്ദ്ര, പത്മനാഭ, നവീന്‍. സഹോദരന്‍: ഉപേന്ദ്രന്‍. ഇതോടെ കാസർഗോഡ് ജില്ലയിൽ കോവിഡ് ബാധിച്ച മരണപ്പെട്ടവരുടെ എണ്ണം 23 ആയി .
  Published by:Anuraj GR
  First published:
  )}