പ്രശസ്ത ടെലിവിഷൻ താരം ദിവ്യ ഭട്നഗർ കോവിഡ് ബാധിച്ച് മരിച്ചു
- Published by:Gowthamy GG
- news18-malayalam
Last Updated:
ഓക്സിജൻ ലെവൽ ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു ദിവ്യ.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രശസ്ത ടെലിവിഷൻ താരം ദിവ്യ ഭട്നഗർ അന്തരിച്ചു. കോവിഡ് ബാധിച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു ദിവ്യ.
ഓക്സിജൻ ലെവൽ ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു ദിവ്യ. താരം വെന്റിലേറ്ററിലാണെന്നും ആരോഗ്യ നില ഗുരുതരമാണെന്നും ദിവ്യയുടെ അമ്മ അറിയിച്ചിരുന്നു.
അഭിനേതാക്കളായ ദേവോലീന ഭട്ടാചാർജിയും ശിൽപ ഷിരോദ്‌കറും സോഷ്യൽ മീഡിയയിൽ അനുശോചനം അറിയിച്ചു.
advertisement
advertisement
യെ റിഷ്ത ക്യാ കെഹ്ലാതാ ഹേ, തേരാ യാർ ഹൂൻ മേം എന്നിവയിലെ കഥാപാത്രങ്ങളിലൂടെയാണ് ദിവ്യ ജനപ്രിയ താരമായത്. ഉദാൻ, ജീത് ഗയി തോ പിയാൻ മോറേ, വിഷ് എന്നിവയിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്.
2019 ഡിസംബറിൽ കുടുംബത്തെ അറിയിക്കാതെ വിവാഹം കഴിച്ച ദിവ്യയെ ഭർത്താവ് ഗഗൻ ഉപേക്ഷിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താൻ ഉപേക്ഷിച്ചുപോയതായും ഒളിവിൽ പോയതായും ദിവ്യയുടെ കുടുംബത്തിന്റെ അവകാശവാദം ഗഗൻ നിരസിച്ചിരുന്നു.
Location :
First Published :
December 07, 2020 10:15 AM IST