• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് വാക്സിനെടുത്തതിന് പിന്നാലെ അലർജി ബാധിച്ച് യുവതി മരിച്ചു

കോവിഡ് വാക്സിനെടുത്തതിന് പിന്നാലെ അലർജി ബാധിച്ച് യുവതി മരിച്ചു

മൂന്ന് മാസം മുമ്പ് കൊവിഡ് ബാധിച്ച യുവതി ഈ മാസം 24ന് കൊവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.

Asna

Asna

  • Share this:
    മലപ്പുറം: കോവിഡ് പ്രതിരോധ വാക്സിൻ (Covid Vaccine) എടുത്തതിന് പിന്നാലെ അലർജി ബാധിച്ച യുവതി മരിച്ചു. മലപ്പുറം (Malappuram) കുറ്റിപ്പുറം കാങ്കപ്പുഴ കടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി. വി. അസ്ന (29) ആണ് ശനിയാഴ്ച രാവിലെയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്. മൂന്ന് മാസം മുമ്പ് കോവിഡ് (Covid 19) ബാധിച്ച യുവതി ഈ മാസം 24ന് കൊവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. അതേസമയം മരണം കാരണം എന്താണെന്ന് അറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.

    നവംബർ 25ന് രാവിലെ കൈയ്ക്കും കഴുത്തിലും ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ വൈകിട്ട് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ച്‌ രണ്ട് ഇഞ്ചക്ഷനുകൾ നൽകി 10 മിനുട്ടിനകം യുവതി അബോധാവസ്ഥയിലായി. രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞതോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. എന്നാൽ അപ്പോഴേക്കും യുവതിയുടെ നില വഷളായിരുന്നു. മെഡിക്കൽ കോളേജിൽ വെന്‍റിലേറ്റർ ലഭ്യമല്ലാത്തതിനെ തുടർന്ന് തൃശൂരിലെ അശ്വിനി ആശുപത്രിയിലേക്ക് അസ്നയെ മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച രാവിലെ യുവതി മരിച്ചത്. യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ വ്യക്തമാകൂ എന്നാണ് അധികൃതർ പറയുന്നത്.

    ഒമൈക്രോൺ ഭീതിയിൽ കൂടുതൽ രാജ്യങ്ങൾ; 5 രാജ്യങ്ങളിൽ കൂടി വൈറസ് സ്ഥിരീകരിച്ചു

    കൊറോണ വൈറസിന്റെ( CoronaVirus) പുതിയ വകഭേദമായ ഒമൈക്രോൺ (Omicron)ഭീതിയിൽ കൂടുതൽ രാജ്യങ്ങൾ. അഞ്ച് രാജ്യങ്ങളിൽകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇസ്രായേൽ അതിർത്തി അടച്ചു. ബ്രിട്ടൻ (UK)വിദേശ യാത്രികർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

    യുകെയിൽ രണ്ട് പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് രാജ്യത്ത് എത്തിയവരാണിത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ജർമ്മനിയിലും ഇറ്റലിയിലും എത്തിയ ഒരോരുത്തർക്കും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ആംസ്റ്റർഡാമിൽ എത്തിയ 61 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

    ഇവരിൽ ഒമൈക്രോൺ വകഭേദം ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടി വിമാനത്താവളത്തിന് സമീപം തന്നെ ക്വാറന്റീനിൽ ആക്കി. ഒമൈക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇസ്രായേൽ എല്ലാ അതിർത്തികളും അടച്ചു. യുകെയിലേക്ക് വരുന്ന എല്ലാവർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു.

    Also Read-Omicron | ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം; ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

    പൊതുസ്ഥലങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കും. രാജ്യാന്തര യാത്രകൾ നടത്തുന്നവർ സ്വയം ക്വാറന്റീനിൽ പോയ ശേഷം രണ്ടാം ദിവസം കോവിഡ് പരിശോധന നടത്തണം. ക്രിസ്മസ് ഉൾപ്പെടെ അടുത്ത സാഹചര്യത്തിൽ കർശന നിയന്ത്രണം ആലോചിച്ചിട്ടില്ലെന്നും ബോറിസ് ജോൺസൻ പറഞ്ഞു.

    ആഫ്രിക്കയിലെ ബോട്സ്വാനയിൽ കണ്ടെത്തിയ B.1.1529 എന്ന ഒമൈക്രോൺ വേഗത്തിൽ പടരുന്നതും പ്രതിരോധ സംവിധാനത്തെ തരണം ചെയ്യാൻ ശേഷിയുള്ളതുമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

    കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടൻ, സിംഗപ്പുർ, ചൈന, ബ്രസീൽ, ബംഗ്ളാദേശ്, മൗറീഷ്യസ്, സിംബാബ്വെ, ന്യൂസീലൻഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സർവീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.

    ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലം, മാസ്ക് തുടങ്ങിയ  മുൻകരുതലുകൾ തുടരണമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. രാജ്യത്തെ വാക്‌സിനേഷൻ പുരോഗതി വിലയിരുത്തിയ യോഗം,  വാക്സിനേഷനിൽ ചില സംസ്ഥാനങ്ങളുടെ ജാഗ്രതക്കുറവും ചർച്ച ചെയ്തു.
    Published by:Anuraj GR
    First published: