കോവിഡ് വാക്സിൻ പാഴ്ച്ചിലവെന്ന് ലോക്സഭാ എംപി; 'ബിജെപി വാക്സിന്‍'വേണ്ടെന്ന് അഖിലേഷ് യാദവ്; വിചിത്രമായ ചില പ്രസ്താവനകൾ അറിയാം

Last Updated:

സ്വവർഗ്ഗ വിവാഹങ്ങൾ പോലെ മനുഷ്യര്‍ ചെയ്യുന്ന പാപങ്ങൾക്ക് ദൈവം തന്ന ശിക്ഷയാണ് കോവിഡ് എന്നായിരുന്നു 91 കാരനായ ഓർത്തഡോക്സ് ചർച്ച് നേതാവിന്‍റെ പ്രസ്താവന

കോവിഡ് വാക്സിനായി സർക്കാർ കോടിക്കണക്കിന് രൂപ പാഴാക്കുന്നുവെന്ന് വിമർശിച്ച് ലോക്സഭാ എംപി രംഗത്തു വന്നിരുന്നു. വാക്സിനേഷൻ ദൗത്യത്തിനായ 35000 കോടി രൂപ ചിലവഴിക്കുന്നത് ചോദ്യം ചെയ്ത് YSRCP നേതാവ് സഞ്ജീവ് കുമാർ സിങ്കാരിയാണ് രംഗത്തെത്തിയത്. ഇത്രയും തുക വാക്സിന് വേണ്ടി പാഴാക്കാതെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
'കോവിഡ് -19 വാക്സിനേഷനായി 35000 കോടി രൂപ ചെലവഴിക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ സർക്കാർ നിർദ്ദേശിക്കുന്നത്. ഇത് എന്റെ കാഴ്ചപ്പാടിൽ പണം പാഴാക്കലാണ്. 6-9 മാസത്തേക്ക് മാത്രമേ വാക്സിൻ നമ്മളെ സംരക്ഷിക്കു. അതിനുശേഷം ആ 35,000 കോടി രൂപ ആവിയായിപ്പോകും' എന്നായിരുന്നു സിംഗാരിയുടെ വാക്കുകൾ. 100 വർഷത്തിലൊരിക്കൽ കോവിഡ് 19 പോലുള്ള പ്രതിസന്ധികൾ ഉണ്ടാകാറുണ്ടെന്നും അതിനാൽ കൊറോണ വൈറസ് മഹാമാരിക്ക് സർക്കാർ വലിയ പ്രാധാന്യം നൽകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുഖ്യ പ്രതിരോധ മാർഗങ്ങളിലൊന്നായ വാക്സിനെതിരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നേരത്തെ തന്നെ സർക്കാർ രംഗത്തെത്തിയിരുന്നു. എന്നാൽ കോവിഡ് മഹാമാരിക്കും വാക്സിനേഷനുമെതിരെ വിവാദം ഉയർത്തിയ പല പ്രസ്താവനകളും നടത്തിയവരില്‍ ലോക നേതാക്കൾ വരെ ഉണ്ടെന്നതാണ് ശ്രദ്ധേയം. അത്തരം ചില വിചിത്ര പ്രസ്താവനകള്‍ അറിയാം.
advertisement
'ബിജെപിയുടെ വാക്സിൻ' സ്വീകരിക്കില്ല; അഖിലേഷ് യാദവ്
കോവിഡ് വാക്സിൻ താൻ സ്വീകരിക്കില്ലെന്ന സമാജ് വാദി നേതാവ് അഖിലേഷ് യാദവിന്‍റെ പ്രസ്താവന ഏറെ വിവാദം ഉയർത്തിയിരുന്നു. ബിജെപിയുടെ കോവിഡ് വാക്സിനിൽ തനിക്ക് വിശ്വാസമില്ലെന്ന് അറിയിച്ചു കൊണ്ടായിരുന്നു പ്രതികരണം. എന്നാൽ വാക്സിനേഷൻ ഡ്രൈവ് രാഷ്ട്രീയവത്കരിക്കുന്നു എന്നാരോപിച്ച് അഖിലേഷിനെതിരെ വിമർശനം ഉയരുകയായിരുന്നു.
വാക്സിൻ 'അപകടകാരി': ടാൻസാനിയ പ്രസിഡന്‍റ്
ഇന്ത്യയിലെ മാത്രമല്ല വിദേശ രാജ്യങ്ങളിലെ പ്രമുഖ നേതാക്കൾ പോലും കോവിഡ് വാക്സിനെതിരെ രംഗത്തെത്തിയിരുന്നു. അംഗീകരിക്കപ്പെട്ട വാക്സിനുകൾ പലതും അപകടകാരികള്‍ ആണെന്നും നല്ല ഉദ്ദേശ്യങ്ങളോട് കൂടിയതല്ലെന്നുമായിരുന്നു ടാൻസാനിയ പ്രസിഡന്‍റ് മഗുഫുളി അറിയിച്ചത്. ഇതിന് പിന്നാലെ തന്നെ വാക്സിനുകളുമായി ബന്ധപ്പെട്ട് രാജ്യങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കണമെന്നാവശ്യവുമായി ലോകാരോഗ്യ സംഘടന പ്രസ്താവനയും പുറത്തിറക്കിയിരുന്നു.
advertisement
ഇന്തോനേഷ്യയും 'ഹലാൽ വാക്സിൻ' വിവാദവും
കോവിഡ് വാക്സിൻ ഹലാൽ ആണോയെന്ന ആശങ്ക പങ്കുവച്ച് ആദ്യമെത്തിയത് ഇന്തോനേഷ്യൻ അധികൃതരാണ്. വാക്സിനിൽ പന്നിയുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നും ഇസ്ലാമിക നിയമ പ്രകാരം ഇത് അനുവദനീയമാണോയെന്നുമായിരുന്നു ആശങ്ക.
കോവിഡ് ബാധിച്ചാൽ മമത ബാനർജിയെ ആലിംഗനം ചെയ്യുമെന്ന് ബിജെപി നേതാവ്
താൻ കോവിഡ് പോസിറ്റീവായാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ആലിംഗനം ചെയ്യുമെന്ന ബിജെപി ദേശീയ സെക്രട്ടറി ആയ അനുപം ഹസ്രയുടെ പ്രസ്താവന ഏറെ വിവാദം ഉയർത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്കകം തന്നെ കോവിഡ് പോസിറ്റീവായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
advertisement
വാക്സിൻ വന്ധ്യതയ്ക്ക് കാരണമാകും
കോവിഡ് വാക്സിൻ വന്ധ്യതയ്ക്ക് കാരണമാകുമെന്ന പ്രസ്താവന നടത്തിയത് സമാജ് വാദി നേതാവ് അശുതോഷ് സിൻഹയാണ്. കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവിന്‍റെ നിലപാടിനെ പിന്തുണച്ച്, താനും വാക്സിന്‍ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു പ്രതികരണം. 'വാക്സിന്‍ സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞിട്ടുണ്ടെങ്കിൽ ഗുരുതരമായ എന്തെങ്കിലും പ്രശ്നം കാണും.വസ്തുതകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. സർക്കാർ സംവിധാനങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. കോവിഡ് വാക്സിൻ അദ്ദേഹം സ്വീകരിക്കുന്നില്ലെങ്കിൽ വാക്സിനിൽ എന്തെങ്കിലും അടങ്ങിയിരിക്കാമെന്ന് ഞാൻ കരുതുന്നു, അത് ദോഷം ചെയ്യും. ജനസംഖ്യ ഇല്ലാതാക്കുന്നതിനോ കുറയ്ക്കുന്നതിനോ ആണ് വാക്സിൻ നൽകിയതെന്ന് നാളെ ആളുകൾ പറയും. നിങ്ങൾക്ക് വന്ധ്യതയടക്കം എന്തും സംഭവിക്കാം എന്നായിരുന്നു പ്രസ്താവന.
advertisement
വാക്സിൻ ആളുകളെ മുതലകളാക്കി മാറ്റാം; ബ്രസീല്‍ പ്രസിഡന്‍റ് ജെയർ ബോള്‍സൊനാരോ
ഫൈസര്‍-ബയോ ടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ ആളുകളെ മുതലകളോ താടിയുള്ള സ്ത്രീകളോ ആക്കി മാറ്റാമെന്നായിരുന്നു ബോൾസൊനാരോയുടെ പ്രസ്താവന.'ഏതെങ്കിലും പാർശ്വഫലങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളല്ല' എന്ന് ഫൈസർ കരാറിൽ വളരെ വ്യക്തമാണ്' അതുകൊണ്ട് തന്നെ നിങ്ങൾ ഒരു മുതലയായി മാറുകയാണെങ്കിൽ, അത് നിങ്ങളുടെ പ്രശ്‌നമാണ്' എന്നായിരുന്നു വിവാദ പ്രസ്താവന.
കോവിഡ് മഹാമാരി വ്യാപിച്ചത് മുതൽ തന്നെ അതിനെ സംശയാസ്പദമായി കാണുന്ന ബ്രസീലിയൻ പ്രസിഡന്‍റെ് കോവിഡ് വെറും ഒരു ചെറിയ പനി മാത്രമാണെന്നായിരുന്നു പറയുന്നത്. രാജ്യത്ത് കോവിഡ് വാക്സിൻ ദൗത്യം ആരംഭിക്കുമ്പോഴും താൻ ഒരിക്കലും വാക്സിന്‍ സ്വീകരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.
advertisement
കോവിഡിന് കാരണം സ്വവർഗ്ഗവിവാഹങ്ങളെന്ന് ഓര്‍ത്തഡോക്സ് ചർച്ച് നേതാവ്
സ്വവർഗ്ഗ വിവാവങ്ങളാണ് കോവിഡ് മഹാമാരിക്ക് കാരണമെന്ന ചർച്ച് മേധാവിയുടെ പ്രസ്താവനയ ഏറെ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഉക്രെയ്ൻ ഓർത്തഡോക്സ് ചർച്ച് നേതാവ് ക്വീവ് പാത്രിയാർക്കത്തെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. കുറച്ചു നാളുകൾക്കുള്ളിൽ ഇദ്ദേഹത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സ്വവർഗ്ഗ വിവാഹങ്ങൾ പോലെ മനുഷ്യര്‍ ചെയ്യുന്ന പാപങ്ങൾക്ക് ദൈവം തന്ന ശിക്ഷയാണ് കോവിഡ് എന്നായിരുന്നു 91 കാരനായ ഇദ്ദേഹത്തിന്‍റെ വാദം. ഈ പ്രസ്താവനയെ തുടർന്ന് LGBTQ കമ്മ്യൂണിറ്റി ഇദ്ദേഹത്തിനെതിരെ നിയമനടപടിയും സ്വീകരിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് വാക്സിൻ പാഴ്ച്ചിലവെന്ന് ലോക്സഭാ എംപി; 'ബിജെപി വാക്സിന്‍'വേണ്ടെന്ന് അഖിലേഷ് യാദവ്; വിചിത്രമായ ചില പ്രസ്താവനകൾ അറിയാം
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All
advertisement