കുടുംബശ്രീ സ്ത്രീകൾ തമ്മിലുള്ള തർക്കം പുരുഷന്മാര്‍ ഏറ്റെടുത്തു; സംഘര്‍ഷത്തിൽ 10 പേർക്ക് പരിക്ക്

Last Updated:

സ്ത്രീകളുടെ ഭർത്താക്കന്മാരും അവരുടെ സുഹൃത്തുക്കളും ചേരിതിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു

കൊല്ലം: പരവൂരിൽ കുടുംബശ്രീയിലെ സ്ത്രീകൾ തമ്മിലുള്ള തര്‍ക്കം പുരുഷുന്മാർ ഏറ്റെടുത്തത് സംഘർഷത്തിൽ കലാശിച്ചു. സ്ത്രീകള്‍ തമ്മിൽ തുടങ്ങിയ വാക്കുതർക്കമാണ് അക്രമ സംഭവങ്ങളിലേക്ക് നയിച്ചത്. സംഘർഷത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ പത്തു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പരവൂര്‍ ഇടയാടി കായലരികത്ത് വീട്ടിൽ സുഭാഷ്, ഈഴംവിള കവിത വിലാസത്തിൽ ഷാജി എന്നിവരാണ് പിടിയിലായത്. സ്ത്രീകളുടെ ഭർത്താക്കന്മാരും അവരുടെ സുഹൃത്തുക്കളും ചേരിതിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു.
രണ്ടു ദിവസം മുൻപാണ് സംഭവം നടന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 30 വർഷം തടവ്
ഇടുക്കി: മറയൂരില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി അതിവേഗ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
advertisement
രണ്ടാനച്ഛനായ യുവാവ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്ന മൊഴിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്. 13 കാരിയും അനുജത്തിയും കേസില്‍ പ്രതിക്കെതിരേ മൊഴി നല്‍കിയിരുന്നു.
വിചാരണയ്ക്കിടെ കുട്ടികളുടെ അമ്മ പ്രതിക്ക് അനുകൂലമായി കൂറുമാറി. എന്നാല്‍ പ്രതിക്കെതിരേ ചുമത്തിയ വിവിധ കുറ്റങ്ങള്‍ സംശായതീതമായി തെളിയിക്കാന്‍ കഴിഞ്ഞെന്ന് കണ്ടെത്തി കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് സനീഷ് ഹാജരായി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുടുംബശ്രീ സ്ത്രീകൾ തമ്മിലുള്ള തർക്കം പുരുഷന്മാര്‍ ഏറ്റെടുത്തു; സംഘര്‍ഷത്തിൽ 10 പേർക്ക് പരിക്ക്
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement