വയനാട്ടിൽ ആദിവാസി കുട്ടികളെ മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ

Last Updated:

ഒന്നാം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികൾക്കാണ് മർദനമേറ്റത്.

വയനാട്: നെയ്ക്കുപ്പ ആദിവാസി കോളനിയിലെ കുട്ടികളെ മർ‌ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അയൽവാസി രാധാകൃഷ്ണനാണ് പിടിയിലായത്. മാനന്തവാടി എസ് എം എസ് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ആറ് വയസുള്ള മൂന്നു കുട്ടികൾക്കാണ് മർദനമേറ്റത്. കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് കുട്ടികൾ പറയുന്നു. ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. നടവയൽ നെയ്ക്കുപ്പ ആദിവാസി കോളനികടത്തുള്ള കൃഷിയിടത്തിൽ കുട്ടികൾ കളിക്കുകയായിരുന്നു. ഈ സമയം അയൽവാസി രാധാകൃഷ്ണൻ വടിയെടുത്ത് കുട്ടികളെ അടിച്ച് ഓടിച്ചു.
ഒന്നാം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികൾക്കാണ് മർദനമേറ്റത്. കുട്ടികളുടെ പുറത്തും കാലിനുമാണ് പരിക്കേറ്റത്. മാതാപിതാക്കളുടെ പരാതിയിലാണ് അയൽവാസി രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തത്.
advertisement
ഈയിടെ ബൈപ്പാസ് സർജറിക്ക് വിധേയനായ കുട്ടിക്കും പരിക്കേറ്റെന്ന് രക്ഷിതാക്കൾ പറഞ്ഞു.എസ്‍സിഎസ്ടി അതിക്രമ നിരോധന നിയമപ്രകാരമാണ് കേണിച്ചിറ പൊലീസ് കേസെടുത്തത്. ഒളിവിൽ പോയ പ്രതി രാധാകൃഷ്ണനെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വയനാട്ടിൽ ആദിവാസി കുട്ടികളെ മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ
Next Article
advertisement
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
  • ചീനിക്കുഴി ഹമീദിന് മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന കേസിൽ വധശിക്ഷ വിധിച്ചു.

  • സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടി തീകൊളുത്തി കൊന്ന കേസാണ് ഇത്.

  • വീട്ടിലെ വെള്ളം ഒഴുക്കി കളഞ്ഞ് തീ അണയ്ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഹമീദ് തടസപ്പെടുത്തി.

View All
advertisement