'ആരോടെങ്കിലും പറഞ്ഞാൽ കൊല്ലും' പതിമൂന്നുകാരിയെ ഒമ്പതു പേർ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഭീഷണി

Last Updated:

പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഭോപ്പാൽ: മധ്യപ്രദേശിലെ ഉമരിയ ജില്ലയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി ഒമ്പതുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പൊതു അവബോധ പരിപാടിയുടെ ഭാഗമായുള്ള സമ്മാൻ പ്രചാരണത്തിന് ഇടയിലാണ് ഈ സംഭവം പുറത്തറിയുന്നത്.
മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ആറു ദിവസത്തിനിടെ സ്ത്രീകൾക്കെതിരെ ഇത്തരത്തിൽ ഉണ്ടായിട്ടുള്ള സംഭവങ്ങൾ സ്ത്രീ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.
ജനുവരി നാലിന് ആയിരുന്നു പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടു പോയത്. ഇയാളെ പെൺകുട്ടിയുടെ കുടുംബത്തിനും അറിയാവുന്നതാണ്. യുവാവ് തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ ഇയാളും ഇയാളുടെ ആറ് സുഹൃത്തുക്കളും ചേർന്ന് രണ്ടു ദിവസത്തേക്ക് ബലാത്സംഗം ചെയ്യുകയായിരുന്നു. അഞ്ചാം തിയതി പെൺകുട്ടിയെ പോകാൻ അനുവദിച്ചപ്പോൾ ബലാത്സംഗത്തിന് ഇരയായ കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. You may also like:'ആദി പൊന്നിന് പിറന്നാൾ ആശംസകൾ' അച്ഛന്റ സമ്മാനം ക്യാമറ; ചിത്രങ്ങൾ പങ്കുവച്ച് ജയസൂര്യ [NEWS]മാമനൊന്നും തോന്നല്ലേ! കേരള പൊലീസിനെ സ്വന്തം പേജിൽ പോയി വായടപ്പിച്ച ട്രോളൻ ആരാണ്? [NEWS] 'മാപ്പും പറയില്ല ഒരു കോപ്പും പറയില്ല; വക്കീൽ നോട്ടീസ് കാണിച്ചാലൊന്നും ഭയപ്പെടില്ല' - RSS നോട് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി [NEWS]പിന്നീട് ജനുവരി ഒമ്പതിന് നേരത്തെ ബലാത്സംഗം ചെയ്ത ഏഴുപേരിൽ ഒരാൾ പെൺകുട്ടിയെ വീണ്ടും തട്ടിക്കൊണ്ടു പോകുകയും വേറെ മൂന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും ചെയ്തു. ഇവിടം കൊണ്ടും ദുരിതം അവസാനിച്ചില്ല. ഇവർ വിട്ടയച്ചതിനു പിന്നാലെ രണ്ട് ട്രക്ക് ഡ്രൈവർമാർ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
advertisement
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് വക്താവ് അരവിന്ദ് തിവാരി പറഞ്ഞു. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ആരോടെങ്കിലും പറഞ്ഞാൽ കൊല്ലും' പതിമൂന്നുകാരിയെ ഒമ്പതു പേർ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഭീഷണി
Next Article
advertisement
'ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി
'ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി
  • ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്.ഐ.ടി.യുടെ നടപടികൾ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു

  • പ്രതി കെ പി ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്നു, അദ്ദേഹത്തിന്റെ മകൻ എസ്‌പിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി

  • ജാമ്യഹർജിയിൽ വാദം കേട്ട ഹൈക്കോടതി, കേസ് ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യം നൽകരുതെന്ന് വ്യക്തമാക്കി

View All
advertisement