യുവമോർച്ചാ നേതാവിന്‍റെ കൊലപാതകത്തിൽ 15 പേർ കസ്റ്റഡിയിൽ; കേരളത്തിലും പരിശോധന
- Published by:Anuraj GR
- news18-malayalam
Last Updated:
പ്രവീൺ നട്ടാരുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തിലും പരിശോധന നടക്കുന്നുണ്ട്. കർണാടക പോലീസിന്റെ പ്രത്യേക സംഘമാണ് കേരള പൊലീസുമായി സഹകരിച്ച് പരിശോധന നടത്തുന്നത്
മംഗളുരു: കർണാടക അതിർത്തിയിൽ യുവമോർച്ചാ നേതാവിന്‍റെ കൊലപാതകത്തിൽ 15 പേർ കസ്റ്റഡിയിലായി. പ്രവീൺ നട്ടാരുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തിലും പരിശോധന നടക്കുന്നുണ്ട്. കർണാടക പോലീസിന്റെ പ്രത്യേക സംഘമാണ് കേരള പൊലീസുമായി സഹകരിച്ച് പരിശോധന നടത്തുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയില്‍ യുവമോര്‍ച്ച (BJP Yuva Morcha) പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു കൊലപാതകം. പ്രവീണ്‍ നട്ടാരു (32) (Praveen Nettaru) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. പ്രവീണിന്‍റെ ഉടമസ്ഥതയിലുള്ള കോഴി ഇറച്ചിക്കടയ്ക്ക് മുന്നില്‍വച്ചായിരുന്നു കൊലപാതകം.
സമീപ പ്രദേശത്ത് അടുത്തിടെ നടന്ന കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് പൊലീസ് കാവല്‍ തുടരുകയാണ്. കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശമാണിത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ട്വീറ്റ് ചെയ്തു.
advertisement
Also Read- യുവമോര്‍ച്ച നേതാവിനെ കർണാടക അതിർത്തിയിൽ വെട്ടിക്കൊന്നു; അക്രമികളെത്തിയത് കേരള രജിസ്ട്രേഷൻ ബൈക്കിൽ
യുവമോർച്ചാ ജില്ലാ കമ്മിറ്റി അംഗവും സാമൂഹിക, രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു പ്രവീണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ എത്രയും വേഗം പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
News Summary- 15 people have been detained in the murder of Yuva Morcha leader on Karnataka border. An investigation is also underway in Kerala in connection with the murder of Praveen Nattaru. A special team of the Karnataka Police is conducting the investigation in collaboration with the Kerala Police.
Location :
First Published :
July 27, 2022 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവമോർച്ചാ നേതാവിന്‍റെ കൊലപാതകത്തിൽ 15 പേർ കസ്റ്റഡിയിൽ; കേരളത്തിലും പരിശോധന


