പതിനാലുകാരിയെ വീട്ടിൽ കയറി ബലാത്സംഗത്തിനിരയാക്കി; മതപരിവർത്തനത്തിന് നിര്‍ബന്ധിച്ചു; 22കാരൻ അറസ്റ്റിൽ

Last Updated:

'ഇക്കഴിഞ്ഞ ജനുവരി 11ന് മുസ്ലീം യുവാവ് പതിനാലുകാരിയുടെ വീട്ടിലെത്തി കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. ഇതെല്ലാം വീഡിയോയിൽ ചിത്രീകരിച്ച ശേഷം പെൺകുട്ടിയെ ഇത് കാട്ടി ഭീഷണിപ്പെടുത്താനും തുടങ്ങി

ലക്നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗത്തിനിരയാക്കിയ 22കാരൻ അറസ്റ്റിൽ. യുപി ബല്ലിയ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. വിവാഹത്തിനായി കുട്ടിയെ മതപരിവർത്തനത്തിന് നിർബന്ധിച്ച കുറ്റത്തിന് ഇയാളുടെ പിതാവും അറസ്റ്റിലായിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അച്ഛനെയും മകനെയും പൊലീസ് കസ്റ്റഡയിൽ എടുക്കുന്നത്. ബലാത്സംഗത്തിന് പുറമെ പോക്സോ ആക്ടിലെയും യുപിമതപരിവർത്തന നിരോധന നിയമത്തിലെയും വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ ജനുവരി 11നാണ് കേസിനാസ്പദമായ സംഭവം. മുസ്ലീമായ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡനം നടത്തിയെന്ന വിവരം പൊലീസ് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. 'ഇക്കഴിഞ്ഞ ജനുവരി 11ന് മുസ്ലീം യുവാവ് പതിനാലുകാരിയുടെ വീട്ടിലെത്തി കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. ഇതെല്ലാം വീഡിയോയിൽ ചിത്രീകരിച്ച ശേഷം പെൺകുട്ടിയെ ഇത് കാട്ടി ഭീഷണിപ്പെടുത്താനും തുടങ്ങി. ഭയന്നു പോയ കുട്ടി രണ്ട് ദിവസത്തിന് ശേഷമാണ് നടന്ന സംഭവങ്ങൾ മാതാപിതാക്കളെ അറിയിച്ചത്. പ്രതിയുടെ കുടുംബം നല്ല സ്വാധീനമുള്ള ആളുകള്‍ ആയതിനാൽ പരാതി നൽകാൻ പെണ്‍കുട്ടിയുടെ വീട്ടുകാർക്ക് ആദ്യം ധൈര്യമുണ്ടായിരുന്നില്ല'. എസ് പി വിപിൻ ടാഡ പറഞ്ഞു.
advertisement
എന്നാൽ ഇക്കഴിഞ്ഞ തിങ്കളാഴ്ചയോടെ പെൺകുട്ടിയുടെ പിതാവ് പരാതിയുമായി സമീപിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. 'രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അടുത്ത ഒരു റെയിൽവെ സ്റ്റേഷനിൽ നിന്നാണ് യുവാവും പിതാവും അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്'എസ് പി കൂട്ടിച്ചേർത്തു.
advertisement
പ്രതിയുടെ വീട്ടുകാർ വിവാഹത്തിനായി പെൺകുട്ടിയെ മതപരിവർത്തനം ചെയ്യാൻ നിർബന്ധിച്ചിരുന്നു എന്നാണ് കോട്വാലി സ്റ്റേഷൻ ഓഫീസർ വിപിൻ സിംഗ് പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മതപരിവർത്തന നിരോധന നിയമപ്രകാരം കേസ് ചുമത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനാലുകാരിയെ വീട്ടിൽ കയറി ബലാത്സംഗത്തിനിരയാക്കി; മതപരിവർത്തനത്തിന് നിര്‍ബന്ധിച്ചു; 22കാരൻ അറസ്റ്റിൽ
Next Article
advertisement
പെട്രോൾ പമ്പിലെ ടോയ്ലെറ്റ് 24 മണിക്കൂറും അനുവദിക്കണമെന്ന ഉത്തരവ് ഹൈക്കോടതി തിരുത്തി
പെട്രോൾ പമ്പിലെ ടോയ്ലെറ്റ് 24 മണിക്കൂറും അനുവദിക്കണമെന്ന ഉത്തരവ് ഹൈക്കോടതി തിരുത്തി
  • ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് തിരുത്തി.

  • പെട്രോൾ പമ്പിലെ ടോയ്ലെറ്റ് പ്രവൃത്തി സമയങ്ങളിൽ മാത്രം തുറക്കണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവ്.

  • ഉപഭോക്താക്കളല്ലാത്തവർ ടോയ്ലെറ്റ് ഉപയോഗിക്കുന്നതിനെതിരെ പമ്പ് ഉടമകൾ കോടതിയെ സമീപിച്ചു.

View All
advertisement