ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന 23കാരിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി പരാതി
- Published by:Rajesh V
- news18-malayalam
Last Updated:
തട്ടുകടയിൽനിന്നും ആഹാരം കഴിച്ചശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു 23കാരിയും ഭർത്താവും
പത്തനംതിട്ട: ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന 23കാരിയെയും കുഞ്ഞിനെയും കാറിലെത്തിയ കാമുകനും സംഘവും തട്ടിക്കൊണ്ടുപോയതായി പരാതി. തിരുമൂലപുരം ജംഗ്ഷന് സമീപം ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. തിരുമൂലപുരത്ത് തട്ടുകടയിൽനിന്നും ആഹാരം കഴിച്ചശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു 23കാരിയും ഭർത്താവും.
ഇതിനിടയിലാണ് കാമുകനടക്കം നാലംഗ സംഘം കാറിലെത്തിയത്. ബൈക്കിനു കുറുകെ കാർ നിർത്തിയ ശേഷം ഭാര്യയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കടത്തികൊണ്ട് പോയെന്നാണ് പരാതി.ഭർത്താവ് സന്ദീപ് സന്തോഷ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി. പരാതിയിൽ ചെങ്ങന്നൂർ സ്വദേശിയായ പ്രിന്റോ പ്രസാദിനെതിരെ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Location :
Thiruvalla,Pathanamthitta,Kerala
First Published :
September 12, 2023 10:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന 23കാരിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി പരാതി