കൊച്ചിയിൽ അച്ഛനും അമ്മയും രണ്ട് ആൺമക്കളും മരിച്ച നിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
നിജോ കടമക്കുടിയിൽ തന്നെ കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് ശിൽപ അവധിക്ക് നാട്ടിലെത്തിയത്
കൊച്ചി: കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ (32), മക്കളായ ഏബൽ (7) ആരോൺ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്നാണ് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രണ്ട് ആൺകുട്ടികൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇന്ന് പുലർച്ചെയാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശിൽപ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കടമക്കുടിയിൽ തന്നെ കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് ശിൽപ അവധിക്ക് നാട്ടിലെത്തിയത്. കടമക്കുടിയിലെ വീട്ടിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുകയാണ്. നാല് മൃതദേഹങ്ങളും പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
advertisement
Also Read- വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; 22 കാരൻ പിടിയിൽ
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Location :
Ernakulam,Kerala
First Published :
September 12, 2023 9:49 AM IST


